Tuesday, January 13, 2026

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി; രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

വെച്ചൂച്ചിറ: പത്തനംതിട്ടയിലെ വെച്ചൂച്ചിറയിൽ പന്ത്രണ്ടു വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ഒന്നിലധികംപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടി സ്ഥിരമായി ക്ലാസില്‍ വരാതിരിക്കുന്നത് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വെച്ചൂച്ചിറ പൊലീസില്‍ പരാതി നല്‍കിയത്.

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം വിളിച്ചു വരുത്തി പല സ്ഥലത്തുവച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രിയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനും വൈദ്യപരിശോധനക്കുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Related Articles

Latest Articles