Tuesday, November 24, 2026

സ്വീകരണമുറിയില്‍ കസേരയിലിരിക്കുന്ന നിലയില്‍ രണ്ടു വര്‍ഷം പഴക്കമുള്ള വൃദ്ധയുടെ മൃതദേഹം; ഞെട്ടല്‍ മാറാതെ അയല്‍വാസികള്‍

സ്വീകരണമുറിയില്‍ കസേരയിലിരിക്കുന്ന നിലയില്‍ രണ്ടു വര്‍ഷം പഴക്കമുള്ള വൃദ്ധയുടെ മൃതദേഹം പോലീസ് കണ്ടെത്തി. ഇറ്റലിയിലാണ് 70 കാരിയായ ബെറെറ്റയുടെ മൃതദേഹം കണ്ടെത്തിയത്. ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അവര്‍ മരിച്ചത് അയല്‍ക്കാര്‍ അടക്കം ആരും അറിഞ്ഞില്ല എന്നതാണ് എല്ലാവരെയും വിസ്മയിപ്പിക്കുന്നത്.

ബന്ധുക്കള്‍ ആരും തന്നെ ഇല്ലാത്തതിനാല്‍ കാട് പിടിച്ച്‌ കിടക്കുകയായിരുന്നു വീട്. വീട്ടുവളപ്പിലെ പടര്‍ന്ന് പന്തലിച്ച്‌ നില്‍ക്കുന്ന മരങ്ങള്‍ ശക്തമായ കാറ്റത്ത് അപകടം ഉണ്ടാക്കുമെന്ന ഭീതിയില്‍ അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു.

ഇതിനെ തുടര്‍ന്ന് പോലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബെറെറ്റയുടെ മരണത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. സ്വാഭാവിക കാരണങ്ങളാല്‍ മരണപ്പെട്ടതാണെന്നാണ് പോലീസ് പറഞ്ഞത്.

Related Articles

Latest Articles