Sunday, June 2, 2024
spot_img

വൃദ്ധ ദമ്പതികളുടെ കൊലപാതകം‍; ഒളിവില്‍ പോയ മകന്‍ പോലീസ്‍ പിടിയില്‍

പാലക്കാട്: പുതുപെരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ സനല്‍ പോലീസിന്റെ പിടിയില്‍. മൈസൂരുവില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ സഹോദരന്‍ പാലക്കാട്ടേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മുംബൈയിലെ ഒരു ജുവലറിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. കൊവി‌ഡിനെ തുടര്‍ന്ന് ഏറെ നാളായി സനല്‍ വീട്ടിലുണ്ട്. എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ സനലിനെ കാണാനില്ലായിരുന്നു. തിങ്കളാഴ്ചയാണ് 65കാരന്‍ ചന്ദ്രനെയും 55വയസുകാരി ദേവിയെയും വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

എറണാകുളത്ത് താമസിക്കുന്ന മകള്‍ സൗമിനി ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹം കിടപ്പുമുറിയിലും ദേവിയുടേത് സ്വീകരണമുറിയിലുമാണുണ്ടായിരുന്നത്. ഇരുവരുടെയും ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു.

Related Articles

Latest Articles