Saturday, September 19, 2026

ഇന്ത്യയുടെ മുഖ്യധാരയിലില്ലാത്ത കമ്മ്യൂണിസ്റ്റ്പാര്‍ട്ടി കേരളത്തിലാണുള്ളത് : പക്ഷേ, ആശയം, അപകടകരമെന്ന് പ്രധാനമന്ത്രി; വീഡിയോ

ദില്ലി: കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ അടച്ചാക്ഷേപിച്ച്‌ പ്രധാനമന്ത്രി. ഇന്ത്യയുടെ മുഖ്യധാരയിലില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മുക്കില്‍ കേരളത്തിലാണുള്ളതെന്നും എങ്കില്‍ പോലും, അവരുടെ ആശയം അപകടകരമാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ കുറിച്ച്‌ സംസാരിക്കവെയാണ്‌, അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ കുറിച്ചുള്ള ഈ പ്രസ്താവന നടത്തിയത്.

‘ഞാന്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പറയുബോള്‍ അവര്‍ക്ക് എത്ര സീറ്റ് ഉണ്ട് എന്നതല്ല മുഖ്യം. ഉദാഹരണമായിട്ട് നമ്മള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച്‌ പറയുകയാണെങ്കില്‍ ഭാരതത്തിന്റെ മുഖ്യ ധാരയിലേ അവരില്ല. എവിടെ നോക്കിയാലും കാണാന്‍ സാധിക്കില്ല. ആകെ കേരളത്തിന്റെ ഒരു മൂലയിലിരിപ്പുണ്ട്. എന്നിരുന്നാലും അവരുടെ ആശയം, അത് അപകടകരമാണ്’- അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

മാത്രമല്ല ഓരോ തവണ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും തന്റെ പാര്‍ട്ടിയായ ബിജെപി നിരവധി പാഠങ്ങള്‍ അതില്‍നിന്നും ഉള്‍ക്കൊള്ളുന്നുണ്ടെന്നും ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഒരു കുടുംബം തലമുറകളായി കൈമാറി വരുന്ന ഒന്നായി പാര്‍ട്ടി മാറുമ്പോള്‍ അവിടെയൊരിക്കലും ചലനാത്മകതയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, കോണ്‍ഗ്രസ് പാര്‍ട്ടിയേയും സമാജ്‌വാദി പാര്‍ട്ടിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

Related Articles

Latest Articles