Wednesday, September 23, 2026

തിരുവനന്തപുരത്ത് റോഹിൻഗ്യൻ മുസ്ലിങ്ങൾ? കേരളത്തെ കാത്തിരിക്കുന്നത് വൻഅപകടം

തിരുവനന്തപുരത്ത് റോഹിൻഗ്യൻ മുസ്ലിങ്ങൾ? കേരളത്തെ കാത്തിരിക്കുന്നത് വൻഅപകടം | KERALA

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തി മോഷണവും ആക്രമവും നടത്തി മടങ്ങുന്ന സംഘങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ ഇപ്പോള്‍ സജീവമാണ്. പല കടകളിലും മറ്റും ഇവര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തി വ്യാജ വ്യക്തിത്വത്തില്‍ ജോലി ചെയ്യുന്നുണ്ട്. പരിശോധനകള്‍ ഇല്ലാതായതോടെ കൊടുംകുറ്റവാളികള്‍ പോലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി സംസ്ഥാനത്തെ പല ഭാഗത്ത് എത്തുന്നുന്നുണ്ട്. നഗരങ്ങളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരില്‍ ഭൂരിഭാഗവും ലഹരിക്ക് അടിമപ്പെട്ടവരാണ്.

ബംഗ്ലാദേശികളായ പലരും വ്യാജ മേല്‍വിലാസങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളി കൂട്ടങ്ങളില്‍ കുടിയേറിയിട്ടുണ്ട്. ഇവര്‍ ആരൊക്കെയെന്നത് സംബന്ധിച്ച്‌ കൃത്യമായ ഉത്തരം നല്‍കാനുള്ള ഡേറ്റ പൊലീസിന്റെയും ലേബര്‍ വകുപ്പിന്റെയും പക്കലില്ല. ഇവരിൽ പലരും മ്യാന്മറിൽ നിന്ന് കുടിയേറിയ രോഹിൻഗ്യകൾ ആണെന്നാണ് ലഭിക്കുന്ന സൂചന. ഇതിൽ പലർക്കും ക്രിമിനൽ പശ്ചാത്തലവും, തീവ്രവാദ പശ്ചാത്തലവും ഉണ്ടെന്നാണ് വിവരം. ഇവരെ തിരിച്ചറിയാനോ, ഇവർക്കെതിരെ നടപടി സ്വീകരിക്കാനോ യാതൊരു നടപടിയും ഇതുവരെയും നമ്മുടെ സംസ്ഥാനത്ത് എടുത്തിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ ഇല്ലാത്ത ഒരു സ്ഥലവും ഇന്ന് കേരളത്തിലില്ല.

നിലവില്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച്‌ ആ പ്രദേശങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാനക്കാരുടെ കണക്കുകള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. അതത് പൊലീസ് സ്റ്റേഷനുകളില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് റസിഡന്റ്സ് അസോസിയേഷനുകള്‍ കയറിയിറങ്ങുന്നത്. എന്നാല്‍ തൊഴില്‍ വകുപ്പ് ഇതിന് വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്ന് വരുന്നുണ്ട്. ഡ്യൂട്ടിയോടൊപ്പം തൊഴിലാളി കണക്കെടുപ്പ് ജോലി കൂടി ലഭിച്ചപ്പോള്‍ പൊലീസിന്റെ അവസ്ഥ കുഴഞ്ഞ് മറിഞ്ഞ മട്ടാണ്.

ആന്ധ്ര, അസാം, തമിഴ്നാട്, ബംഗാള്‍, ത്രിപുര, മിസോറം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, കാശ്മീര്‍ തുടങ്ങി 20 ഓളം സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജില്ലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ കൂടുതലുള്ള സ്ഥലം കൂടിയാണ് തലസ്ഥാനം. കേരളത്തില്‍ ഏകദേശം 30 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കൊവിഡ് കാലത്തിന് മുന്‍പ് ഉണ്ടായിരുന്നതായാണ് അനൗദ്യോഗികമായുള്ള കണക്ക്. ജില്ലയില്‍ ഇത് രണ്ട് ലക്ഷത്തോളം പേരാണ്. ഇപ്പോള്‍ കൃത്യമായി എത്രപേര്‍ ഇവിടെ താമസിക്കുന്നുവെന്നതിന്റെ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ല. ഇവരുടെ കണക്കെടുക്കാന്‍ ജില്ലാ ലേബര്‍ വകുപ്പ് ചില നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല.

അതേസമയം 2018 ലും സമാനമായ ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. മ്യാന്മറിലെ വംശഹത്യ ഭയന്ന് ഇന്ത്യയിലേക്ക് കുടിയേറിയ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തി എന്നായിരുന്നു അത്. പശ്ചിമബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ സുരക്ഷിത സ്ഥാനം തേടിയുള്ള യാത്രയിലാണ്. ഇവര്‍ കൂടുതലായി എത്തുന്നത് കേരളത്തിലാണെന്നാണ് സൂചന.

ആയിരക്കണക്കിനു രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ട്രെയിനുകളില്‍ കേരളത്തിലേക്ക് എത്തുന്നതായി റെയില്‍വേ സംരക്ഷണ സേനയുടെ മുന്നറിയിപ്പ്. ചെന്നൈയില്‍നിന്ന് പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മിഷണറാണ് ഇതു സംബന്ധിച്ച്‌ റിപ്പോർട്ട് അന്ന് പുറത്തുവിട്ടത്. രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമാണെന്നും തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അന്ന് വ്യക്തമാക്കിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണ് രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്ന് രഹസ്യ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരുന്നു.

Related Articles

Latest Articles