Friday, May 17, 2024
spot_img

കോൺഗ്രസിൽ വനിതകൾക്ക് രക്ഷയില്ല!!! വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

തൃശ്ശൂർ: വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്(Youth Congress Leader Sobha Subin Booked For Circulate Morphed Video Of Woman Leader). യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭ സുബിനെതിരെയും, നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിർക്കെതിരെയുമാണ് കേസെടുത്തത്.

മതിലകം പോലീസാണ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. ഫെബ്രുവരി ഒമ്പതുമുതലാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തന്റെ പേരും പദവിയുടമക്കം മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചതെന്നാണ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിക്ക് യുവതി പരാതി നല്‍കുകയായിരുന്നു.

അതേസമയം മേപ്പടിയാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തി കൂടിയാണ് കേസിലുൾപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശോഭ സുബിൻ. മേപ്പടിയാൻ സിനിമയിൽ പറയുന്നത് വർഗീയത ആണെന്നും, ഇത്തരം സിനിമകൾ സമൂഹത്തിന് നൽകുന്ന സന്ദേശം തെറ്റാണെന്ന് ശോഭ അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Latest Articles