അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചു. ഏഴുമാസത്തോളമായി തുടരുന്ന മിഡില്‍ ഈസ്റ്റ് യുദ്ധ പശ്ചാത്തലത്തില്‍, വിദേശ മാധ്യമങ്ങളായ റോയിട്ടേഴ്‌സ് (Reuters), ജപ്പാന്റെ ക്യോഡോ (Kyodo) എന്നിവയാണ് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാന്‍ വ്യക്തമായ ചില നിബന്ധനകളാണ് മുന്‍പോട്ട് വെച്ചിരിക്കുന്നത് ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങളും സമ്മര്‍ദ്ദ തന്ത്രങ്ങളും കുറയ്ക്കുക, ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള കടല്‍ ഉപരോധം ഘട്ടം ഘട്ടമായി പിന്‍വലിക്കുക., അടിസ്ഥാനപരമായ നിബന്ധനകള്‍ അംഗീകരിക്കപ്പെട്ടാല്‍ യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കുന്നതിനായി നയതന്ത്ര ചര്‍ച്ചകളിലേക്ക് തിരികെ കടക്കുക എന്നിവയാണ് ഈ നിബന്ധനകള്‍.

