കണ്ണൂർ മാതമംഗലത്തെ സിഐടിയു സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. തൊഴില്‍ സംരക്ഷണത്തിന് വേണ്ടിയാണ് സിഐടിയുക്കാര്‍ സമരം ചെയ്തത്. ഒരു സംരംഭം പൂട്ടിക്കുന്നവരല്ല തുറപ്പിക്കുന്നവരാണ് സിഐടിയുക്കാരെന്നും ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘പൂട്ടുന്നവരല്ല, തുറപ്പിക്കുന്നവരാണ് സിഐടിയുക്കാർ. കട ഉടമ പ്രശ്നം പരിഹരിക്കാൻ വന്നിരുന്നു. സിപിഎം വിരുദ്ധർ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ചുമട്ട് തൊഴിലാളികൾ ഗ്രാമങ്ങളിലെ നന്മയുടെ പ്രതീകങ്ങളാണ്. പുറത്ത് നിന്ന് തൊഴിലാളികളെ കൊണ്ടു വന്നാൽ നാട്ടിൽ ഉള്ളവർ അറബിക്കടലിൽ ചാടണോ?’ ജയരാജൻ ചോദിച്ചു.
അതേസമയം വിവാഹസ്ഥലത്ത് അക്രമം നടത്തിയാല്‍ അത് ദൗര്‍ഭാഗ്യകരമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഭാസത്തിന് നിന്നാല്‍ അത് ദൗര്‍ഭാഗ്യകരമാണ്. പൊലീസ് ശരിയായ നടപടി സ്വീകരിക്കുന്നുണ്ടെന്നും എം വി ജയരാജന്‍ കൂട്ടിച്ചേർത്തു.

