Saturday, December 20, 2025

ഹോട്ടൽ 18 പീഡന കേസ്: പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി; അഞ്ജലിക്കെതിരെ വീണ്ടും കേസ് case-against-anjali POCSO CASE

പോക്സോ കേസ് പ്രതി അഞ്ജലിക്കെതിരെ വീണ്ടും കേസ്. പോക്സോ കേസിലെ (POCSO) പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചി സൈബർ സെൽ ആണ് കേസെടുത്തത്.

2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതി. നമ്പർ 18 ഹോട്ടലുടമ റോയി ഉൾപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റീമാ ദേവ്. പീഡനത്തിനിരയായ പെൺകുട്ടിയെ കൊച്ചിയിലെത്തിച്ചത് അഞ്ജലിയാണെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. അഞ്ജലി മയക്ക് മരുന്ന് ഇടപാടിലെ കണ്ണിയാണെന്നാണ് പരാതിക്കാരി പറയുന്നത്. ഇതിനെ കുറിച്ച് പൊലീസിൽ അറിയിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും പരാതിക്കാരി പറയുന്നു.

Related Articles

Latest Articles