Friday, September 25, 2026

യുവ മോഡലുകളുടെ മരണം ദുരൂഹതയേറുന്നു യുവ സംരംഭക ഇടനിലക്കാരിയോ ?

മുഖ മോഡലുകളായ അൻസി കബീറിന്റെയും അഞ്ജന ഷാജനറെയും കാറപകടത്തിലുള്ള മരണം അന്വേഷിക്കവേയാണ് കൊച്ചിയിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയാ പെൺവാണിഭ സംഘങ്ങളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊതു സമൂഹത്തിന് ലഭിക്കുന്നത്. മോഡലുകളുടേത് ഒരു സ്വാഭാവിക അപകട മരണമല്ലെന്നും പീഡന ശ്രമത്തിൽ നിന്ന് രക്ഷപെട്ട് കാറിൽ കയറി പോകുമ്പോൾ തങ്ങളെ വാഹനത്തിൽ പിന്തുടരുന്നവരിൽ നിന്നും രക്ഷപെടുന്നതിനിടെയുണ്ടായ അപകടമാണിതെന്ന സൂചനകൾ പിന്നീട് വന്നു. നമ്പർ 18 എന്ന ഹോട്ടലും അതിന്റെ ഉടമ റോയ് ജെ വയലറ്റിലും മറ്റൊരു സിനിമാനടന്റെയും ഒക്കെ പേരുകൾ ഈ കേസിലേക്ക് വന്നു. തുടർന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വലിയൊരു മാഫിയയെ പിടികൂടുന്നതിലേക്ക് കേസ് നീങ്ങുകയായിരുന്നു. ഏറ്റവും പുതിയ സംഭവ വികാസങ്ങൾ ഈ കേസുമായി ബന്ധപ്പെട്ട് യുവ സംരംഭകയായ അഞ്ജലി റീമ ദേവിന്റെ പേര് ഉയർന്ന് വന്നിരിക്കുന്നു എന്നതാണ്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ചതിയിലൂടെ കൊണ്ടുപോയി റോയ് ജെ വയലാട്ടിലിനും മറ്റു ചിലർക്കും കാഴ്ചവച്ചു എന്ന കേസ്സാണ് അഞ്ജലിക്കെതിരെ വന്നിരിക്കുന്നത്. അതായത് റോയ് ജെ വയലാറ്റിൽ ഉൾപ്പെട്ട ഒരു പോക്സോ കേസിൽ മൂന്നാം പ്രതിയാണ് അഞ്ജലി. അഞ്ജലി റീമാ ദേവ് കൊച്ചിയിൽ വളർന്നു വരുന്ന ഒരു യുവ സംരംഭകയാണ്. ബിസിനസ് രംഗത്തെ അവരുടെ അസാധാരണമായ വളർച്ച പല മാധ്യമങ്ങളും ഇതിനു മുന്നേ റിപ്പോർട്ട് ചെയ്തിരുന്നു.

ഒരു മാർക്കറ്റിംഗ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ മേധാവി എന്ന നിലയിൽ അവർക്ക് സമൂഹത്തിലെ നിരവധി ഉന്നതന്മാരുമായി ബന്ധമുണ്ടാകാം. ഈ ബന്ധങ്ങൾ അവരെ തെറ്റായ വഴിയിലേക്ക് നയിച്ചതാണോ അതോ ബിസിനസ് രംഗത്തെ പരസ്പര മത്സരത്തിന്റെ ഭാഗമായുള്ള ആരോപണങ്ങളാണോ എന്നതെല്ലാം അന്വേഷണത്തിൽ തെളിയേണ്ട കാര്യമാണ്. ഏതായാലും അവരുടെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അഞ്ജലി ഇന്നലെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്ന വ്യക്തി അവരുടെ മകളെ ഉപയോഗിച്ച് കെട്ടിച്ചമക്കുന്ന നീചമായ ഒരു കള്ളക്കേസാണിതെന്ന് അവർ പറയുന്നുണ്ട്. ഏതായാലും സുന്ദരിയായ ഈ യുവ സംരംഭകക്ക് ഒരു കീഴ്ജീവനക്കാരി എന്നതിൽ കവിഞ്ഞ ബന്ധങ്ങൾ എക്സിക്യൂട്ടീവ് അസ്സിസ്റ്റന്റുമായി ഉണ്ടായിരുന്നു എന്ന് അഞ്ജലിയുടെ വാക്കുകളിൽ തന്നെ സൂചനയുണ്ട്. കൂടാതെ വിവാദ വ്യവസായി റോയ് ജെ വയലാറ്റിലിനെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധമെന്താണ് എന്നതിനെ കുറിച്ചോ ഒന്നും അഞ്ജലി ഇന്നലത്തെ തൻറെ വെളിപ്പെടുത്തലിൽ ഒന്നും പറയുന്നില്ല. ഏതായാലും റോയ് ജെ വയലാറ്റിൽ അടക്കമുള്ളവരുമായുള്ള ബന്ധങ്ങളും മറ്റും വരും ദിവസങ്ങളിൽ അന്വേഷണത്തിൽ തെളിയും എന്നു തന്നെ പ്രതീക്ഷിക്കാം. അങ്ങിനെയെങ്കിൽ സംസ്ഥാനത്തെ ലഹരി പെൺ വാണിഭ മാഫിയയും വ്യവസായ സംരംഭകരുമായുള്ള കൂട്ടുകെട്ട് കേരളത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടും.

Related Articles

Latest Articles