Sunday, June 16, 2024
spot_img

അഭിമാന നേട്ടവുമായി ‘മേപ്പടിയാൻ’; ഉണ്ണി മുകുന്ദനും കൂട്ടരും തകർത്തഭിനയിച്ച ചിത്രം ബെംഗളൂരു ഫിലിം ഫെസ്റ്റിവലിൽ

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമിച്ച് ഉണ്ണി മുകുന്ദൻ തന്നെ നായകനായി അഭിനയിച്ച ‘മേപ്പടിയാൻ’ ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ചിത്രം ഇടം നേടി. ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാൻ ഇടം നേടിയത്. ഫെസ്റ്റിവലിലെ ഇന്ത്യൻ സിനിമാ വിഭാ​ഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.

ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. താൻ വളരെയധികം ആവേശഭരിതനാണെന്നും ഉണ്ണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്.

ദുബായ് എക്‌സപോയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദുബായ് എക്സ്പോയിലെ ഇന്ത്യ പവലിയനില്‍ ദ് ഫോറം ലെവല്‍ 3ല്‍ ആയിരുന്നു പ്രദര്‍ശനം. ദുബായ് എക്‌സപോയില്‍ ഏറെ ശ്രദ്ധ നേടിയ ഇന്ത്യന്‍ പവലിയനിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ദുബായ് എക്‌സപോയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയായിരുന്നു ഇത്.

ജനുവരി 14 ന് കേരളത്തിലെ തീയേറ്ററുകളിൽ റിലീസിനെത്തിയ മേപ്പടിയാന്‍ ഇതിനോടകം തീയേറ്റര്‍ ഷെയറായി മാത്രം 2.4 കോടി കലക്ട് ചെയ്തു കഴിഞ്ഞു. കേരള ഗ്രോസ് കലക്‌ഷൻ 5.1 കോടിയാണ്. ജിസിസി കലക്‌ഷൻ ഗ്രോസ് 1.65 കോടിയും. ഉണ്ണി മുകുന്ദൻ തന്നെ നിർമിച്ച് തിയേറ്ററുകളിൽ എത്തിച്ച ആദ്യ സിനിമ നാലുകോടിയിലധികം രൂപയാണ് ലാഭം നേടിയത്. മേപ്പടിയാന്റെ നിർമാണത്തിനായി ഉണ്ണി മുകുന്ദൻ ഫിലിം കമ്പനിക്ക് ചിലവായത് 5.5 കോടി രൂപയാണ്.

ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന് മുന്‍പ് തന്നെ വളരെ മോശമായ രീതിയില്‍ സൈബര്‍ ആക്രമണം നേരിടുകയും എന്നാൽ അതിനെയൊക്കെ അതിജീവിച്ച് മേപ്പടിയാൻ വലിയ വിജയമായി മാറുകയും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയായിരുന്നു

Related Articles

Latest Articles