Monday, December 29, 2025

വിഘടനവാദികളുമായി ആം ആദ്മി പാര്‍ട്ടിയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: ഖാലിസ്ഥാന്‍ വാദികളുമായി ആം ആദ്മി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

നേരത്തെ വിഘടനവാദികളുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതേതുടർന്ന് വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നതെന്ന് ചന്നിയുടെ കത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു.

അതേസമയം വിഘടനവാദികളില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ ആം ആദ്മി സഹായം തേടുന്നുവെന്നും ഈ പാര്‍ട്ടി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയാണെന്നും ചന്നി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Latest Articles