Thursday, December 25, 2025

വൻ ലഹരിവേട്ട; ഒഡീഷയിൽ 116 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ;കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് STF

ഭുവനേശ്വർ: 116 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ഒഡീഷ പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്. കഴിഞ്ഞ ദിവസം ഫത്തേഗറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദലബെഹെര സാഹിയിൽസ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് നടത്തിയ റെയ്ഡിലാണ് ഗഗൻ ബെഹ്‌റ എന്ന പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് 116 കിലോ കഞ്ചാവിന് പുറമെ ഒരു കാറും മറ്റ് കുറ്റകരമായ വസ്തുക്കളും പ്രതികളിൽ നിന്ന് എസ്ടിഎഫ് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കും.

അതേസമയം 1985ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ട് (എൻഡിപിഎസ്) സെക്ഷൻ 20(ബി)(ii)(സി), 29 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles