Wednesday, May 22, 2024
spot_img

യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; യുവാവിന് ദാരുണാന്ത്യം; ബി.ഫാം വിദ്യാര്‍ഥികള്‍ പിടിയിൽ

വിജയവാഡ: യൂട്യൂബ് വീഡിയോ നോക്കി രണ്ട് ബിഫാം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ (Surgery) 28കാരന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥി(28)നെയാണ് നെല്ലൂരിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനനേന്ദ്രിയം നീക്കം ചെയ്‌തശേഷം കടുത്ത രക്തസ്രാവമുണ്ടായതാണ് മരണകാരണം.

വ്യാഴാഴ്ച നെല്ലൂർ ടൗണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ നെല്ലൂരിലെ സ്വകാര്യ കോളജിൽ ഫാർമസി ബിരുദധാരികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാന്ത് ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്കായിരുന്നു താമസം. അടുത്തിടെയാണ് ഇയാള്‍ ബി.ഫാം വിദ്യാര്‍ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. മുംബൈയിലെത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള താത്പര്യം യുവാവ് അറിയിച്ചപ്പോള്‍ കുറഞ്ഞ ചെലവിൽ തങ്ങള്‍ ഇത് ചെയ്തു തരാമെന്ന് യുവാക്കള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles