Saturday, November 28, 2026

മലയാളി വ്ലോഗര്‍ റിഫ മെഹ്നു ദുബൈയില്‍ മരിച്ച നിലയില്‍; ദുരൂഹത

ദുബൈ: ആല്‍ബം താരവും വ്‌ലോഗറുമായ റിഫ മെഹ്നുവിനെ (20) മരിച്ച നിലയിൽ കണ്ടെത്തി. ദുബൈയില്‍ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫ കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്.

ദുബൈയില്‍ യുവതിയുടെ ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ.

ഇന്നലെ രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സംഭവത്തിൽ ദുരൂഹത ഉള്ളതായാണ് സൂചന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.

Related Articles

Latest Articles