റഷ്യ വാക്വം ബോംബുകളും (Vacuum bomb) ക്ലസ്റ്റർ ബോംബുകളും ഉപയോഗിച്ചെന്ന ആരോപണവുമായി യുക്രൈൻ രംഗത്ത് വന്നിരിന്നു. എന്താണ് വാക്വം ബോംബുകകാൾ എന്നാണ് ലോകം ഇപ്പോൾ അന്വേഷിക്കുന്നത്. വാക്വം ബോംബുകള്‍ അഥവ തെര്‍മോബാറിക് ബോംബുകള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. ഉയര്‍ന്ന സ്‌ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്‌ഫോടനത്തിന്റെ ഭാഗമാക്കും.
അന്തരീക്ഷത്തിലെ താപനിലയെയും മര്‍ദ്ദത്തിന്റെയും തകിടം മറിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഈ ബോംബ് ഉയര്‍ന്ന ഊഷ്മാവില്‍ സ്ഫോടനം സൃഷ്ടിക്കുന്നതിനായി ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്സിജന്‍ വലിച്ചെടുക്കുന്നു, സാധാരണ നടക്കുന്ന സ്ഫോടത്തേക്കാള്‍ ദൈര്‍ഘ്യമുള്ള ഒരു സ്ഫോടന തരംഗം സൃഷ്ടിക്കാനും മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനും ഈ ബോംബിന് സാധിക്കും.
1960കളില്‍ വിയറ്റ്നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെർമൊബാറിക് ബോംബുകൾ വികസിപ്പിക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകള്‍ വികസിപ്പിച്ചെടുത്തു. സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെർമോബാറിക് ബോംബുകൾ ഉപയോഗിച്ചിരുന്നു.

