Tuesday, November 24, 2026

ഇന്ത്യയെ ചൈന അനാവശ്യമായി പ്രകോപിപ്പിക്കുന്നു: ഇന്ത്യയുടെ സൈനിക ശക്തി മെച്ചപ്പെടുത്താൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക

വാഷിംഗ്‌ടൺ: ചൈനക്കെതിരെ ആഞ്ഞടിച്ച് അമേരിക്ക. മിക്ക അവസരങ്ങളിലും ചൈന കാരണമില്ലാതെ ഇന്ത്യയെ പ്രകോപിപ്പിക്കുകയാണെന്ന് യുഎസ് വിമർശിച്ചു. അമേരിക്കയോടും ഇത് തന്നെയാണ് ചൈന ചെയ്യുന്നതെന്നും ബൈഡൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡൊണാൾഡ് ലൂ യുഎസ് സെനറ്റ് പാനലിനോട് വ്യക്തമാക്കി.

അതേസമയം, ചൈനയുടെ അനാവശ്യമായ ഭീഷണികളെ ചെറുക്കത്തക്ക വിധത്തിൽ ഇന്ത്യയുടെ സൈനിക ശക്തി മെച്ചപ്പെടുത്താൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും യുഎസും തമ്മിലുള്ള സൈനിക ബന്ധം ശക്തമായി തുടരുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും,ഇന്ത്യയ്ക്ക് ആവശ്യമായ വ്യോമസഹകരണം, സൈബർ സഹായം, വിവരങ്ങൾ പങ്കുവയ്ക്കൽ എന്നീ മേഖലകളിൽ യുഎസ് പിന്തുണ ഉറപ്പാക്കുമെന്നും ദക്ഷിണ-കേന്ദ്ര ഏഷ്യ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡൊണാൾഡ് ലൂ പറഞ്ഞു.

അനാവശ്യമായ ചൈനയുടെ നീക്കങ്ങൾ സഹിക്കേണ്ട കാര്യമില്ല. ചൈനയുടെ നിസ്സഹകരണം സംബന്ധിച്ച് യുഎസിന്റെ പങ്കാളികൾ എല്ലാവരുമായും ചർച്ചകൾ നടത്താറുണ്ട്. മാത്രമല്ല സുരക്ഷാപരവും സൈനികപരവുമായ നീക്കങ്ങളിലൂടെ ചൈനയ്ക്ക് തടയിടുന്നതിനെക്കുറിച്ച് ഈ രാജ്യങ്ങളുമായി ആശയവിനിമയം നടത്താറുണ്ടെന്നും ഡൊണാൾഡ് ലൂ കൂട്ടിച്ചേർത്തു.

Related Articles

Latest Articles