പോളണ്ട്: തനിക്ക് പെൺകുഞ്ഞ് ജനിച്ചാൽ ഗംഗയെന്ന് പേരിടുമെന്ന പ്രഖ്യാപനവുമായി യുദ്ധഭൂമിയിൽ നിന്ന് ഗർഭിണിയായ ഭാര്യക്കൊപ്പം രക്ഷപ്പെട്ട മലയാളി യുവാവ്. ഒരുപോറല്‍ പോലും ഏല്ക്കാതെ ഭാര്യയെ സുരക്ഷിതമായി എത്തിക്കാന്‍ സാധിച്ച രക്ഷാദൗത്യത്തിന് നന്ദിയായി ജനിക്കാനിരിക്കുന്ന കുഞ്ഞിന് ‘ഗംഗ’ എന്ന് പേരിടുമെന്ന് മലയാളിയായ അഭിജിത്തും ഭാര്യ നീതുവും പറയുന്നു.
केरल के अभिजीत अपनी होने वाले बच्चे का नाम #Ganga रखेंगे क्योंकि #Kyiv में फंसे उनकी और उनकी 9 महीने की गर्भवती पत्नी की जान #OperationGanga की वजह से बची और वो भारत स्वस्थ लौट पाए। इनकी पत्नी अभी अस्पताल में स्वस्थ हैं। @narendramodi @Gen_VKSingh @JM_Scindia pic.twitter.com/eXS2jJzlh1
— Aman Chopra (@AmanChopra_) March 4, 2022
‘ മാർച്ച് 26 നാണ് ഭാര്യയുടെ പ്രസവ തീയതി പറഞ്ഞിരിക്കുന്നത്. ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ രക്ഷാപ്രവർത്തനത്തിന്റെ പേരായ ‘ഗംഗ’ എന്ന് പേര് കുഞ്ഞിടാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന്’ അഭിജിത്ത് പറഞ്ഞു.
പ്രധാനമന്ത്രി (Narendra നരേന്ദ്രമോദിക്കും, ഓപ്പറേഷന് ഗംഗയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ഒരുപാട് വിദേശികള്‍ ഉകക്രൈനില് സഹായം തേടുമ്പോഴണ് ഇന്ത്യ തങ്ങളെ രക്ഷിക്കുന്നത് എന്നും അഭിജിത്ത് പറഞ്ഞു. കിയവിൽ നിന്ന് പോളണ്ടിലെ റസെസോയിലെത്താൻ ഒരു രൂപപോലും ഞാൻചെലവഴിച്ചിട്ടില്ലെന്നും അഭിജിത്ത് പറയുന്നു. പോളണ്ടിലെ ഇന്ത്യൻ എംബസി ഒരുക്കിയ ഷെൽട്ടർ റൂമിലായിരുന്നു അദ്യം എത്തിയത്. പിന്നീടാണ് റസെസോവിൽ എത്തിയത്. അഭിജിത്ത് കൂട്ടിച്ചേർത്തു.

