കോഴിക്കോട്: കെഎസ്ആർടിസി ബസിൽ അദ്ധ്യാപികക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് സ്വദേശിനിയായ അദ്ധ്യാപികയ്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്.
കണ്ടക്ടറിനോട് പരാതിപെട്ടിട്ടും ഗൗരവമായി എടുത്തില്ലെന്നും അയാൾ വേദനിപ്പിച്ച് സംസാരിച്ചെന്നും അദ്ധ്യാപിക പറയുന്നു. ഇയാൾക്കെതിരെ കെഎസ്ആർടിസിക്കും പോലീസിനും പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
അതിക്രമത്തേക്കാൾ വേദനിപ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തിൽ നിന്ന് മോചിതയായില്ലെന്ന് അദ്ധ്യാപിക കൂട്ടിച്ചേർത്തു. കണ്ടക്ടർക്ക് എതിരായ പരാതി അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

