പത്തനംതിട്ട: മദ്രസയിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം (Madrasa Teacher Arrested) നടത്തിയ അധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ടയിൽ ആണ് സംഭവം. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം മദ്രസയിലെ ധാരാളം പെണ്‍കുട്ടികള്‍ ഇയാളുടെ സംസാരത്തിനും, സ്പര്‍ശനത്തിനും മറ്റും എതിരെ രക്ഷകര്‍ത്താക്കളോട് നേരത്തെ പരാതി പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് ഇയാൾക്കെതിരെ മാതാപിതാക്കൾ രംഗത്തുവന്നത്.
എന്നാൽ ഇതിനെതിരെ മദ്രസയില്‍ പരാതി പറഞ്ഞിട്ടും ഇയാളുടെ പ്രവര്‍ത്തികള്‍ തുടര്‍ന്നപ്പോഴാണ് രക്ഷകര്‍ത്താക്കള്‍ നിയമത്തിന്‍റെ വഴി സ്വീകരിച്ചത്. പെരുമ്പട്ടി പോലീസ് സ്റ്റേഷനില്‍ മൂന്ന് കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. ഇതില്‍ അന്വേഷണം ആരംഭിച്ച പൊലീസ് മദ്രസയില്‍ നിന്ന് തന്നെയാണ് മുഹമ്മദ് സ്വാലിഹിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണ്.

