തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് ഇന്ന് വിവാഹ നിശ്ചയം. എംഎല്‍എ സച്ചിന്‍ ദേവാണ് വരൻ. ഇരുവരുടെയും അടുത്ത ബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയും ബാലുശ്ശേരി എംഎല്‍എയുമാണ് സച്ചിന്‍ദേവ്. മേയര്‍ ആര്യാ രാജേന്ദ്രൻ നിയമബിരുദധാരിയാണ്. തിരുവനന്തപുരം ഓള്‍ സെയിന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ആര്യ മേയറാകുന്നത്.

