Friday, November 20, 2026

ജല സംരക്ഷണത്തിനായി നഗര മേഖലകളിൽ നദീ ഉത്സവങ്ങൾ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: പൂനെയിൽ വികസന പദ്ധതികളുടെ പെരുമഴ

പൂനെ: ജല സംരക്ഷണത്തിനായുള്ള ബോധവൽക്കരണത്തിന് വർഷത്തിലൊരിക്കൽ നഗര മേഖലകളിൽ നദീ ഉത്സവങ്ങൾ സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. നദീ ഉത്സവങ്ങൾക്കായി ഒരു ദിവസം മാറ്റിവക്കാം. ഇത് ജനങ്ങളുടെ ഇടയിൽ ജലത്തിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച ബോധവൽക്കരണത്തിനായിപയോഗിക്കാം. പൂനെയിൽ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ തുള്ളി ജലത്തിന്റെയും മൂല്യം ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ നദീ ഉത്സവങ്ങൾ സംഘടിപ്പിക്കപ്പെടണം.

പൂനെ മുനിസിപ്പൽ കോർപറേഷൻ അങ്കണത്തിൽ ശിവാജി മഹാരാജാവിന്റെ പ്രതിമ അനാഛാദനവും മെട്രോ റെയിൽ സർവ്വീസിന്റെ ഉദ്ഘാടനവും അടക്കം നിരവധി വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചത്.

Related Articles

Latest Articles