Friday, December 19, 2025

ശര്‍ക്കരയുടെ ഗുണങ്ങളറിയാമോ ?

ശര്‍ക്കര ചായയ്ക്ക് നിരവധി ​ഗുണങ്ങളാണുള്ളത്. ചായയില്‍ പഞ്ചസാരയ്‌ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.

ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, വിളര്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ ആവശ്യമില്ലാത്ത വസ്‌തുക്കള്‍ ഇല്ലാതാക്കുകയും, കരളിലെ വിഷാംശങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ശര്‍ക്കര ഉപയോഗിച്ച്‌ ചായ കുടിക്കുന്നത് വളരെ നല്ലതാണു.

Related Articles

Latest Articles