കീവ്: യുക്രൈന് നാറ്റോ അംഗത്വം വേണമെന്ന ശാഠ്യം ഉപേക്ഷിച്ച് പ്രസിഡൻ്റ് വോളോഡിമിര്‍ സെലന്‍സ്‌കി. ലുഹാന്‍സ്ക് എന്നീ പ്രവിശ്യകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്യക്തമാക്കി. പിരിഞ്ഞുപോയ രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ പദവിയിൽ ‘ഒരു വിട്ടുവീഴ്‌ചക്ക്’ തയ്യാറാണെന്നും റഷ്യയെ അനുനയിപ്പിക്കുന്നതിനുള്ള നീക്കമെന്ന തരത്തിൽ സെലെൻസ്‌കി പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സെലെന്‍സ്കിയുടെ ഈ പുതിയ ചുവടുമാറ്റത്തെ നിരീക്ഷകര്‍ കാണുന്നത്. നാറ്റോയില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ‘മുട്ടിന്മേല്‍ നിന്ന് യാചിക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റായി ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല’ എന്ന് സെലെന്‍സ്കി മറുപടി നല്‍കി. യുക്രൈൻ നാറ്റോയിൽ അംഗമാകുന്നത് ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ നേരത്തെ വ്യക്‌തമാക്കിയിരുന്നു. നാറ്റോയുടെ വിപുലീകരണത്തെ രാജ്യത്തിന് നേർക്കുള്ള ഭീഷണിയായാണ് റഷ്യ കാണുന്നത്.

