Sunday, May 19, 2024
spot_img

നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കു, ഞങ്ങളെ ഉപേക്ഷിക്കില്ലെന്ന് നിങ്ങള്‍ തെളിയിക്കൂ; റഷ്യയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയനോട് പിന്തുണ ആവശ്യപ്പെട്ട് യുക്രെയിന്‍ പ്രസിഡന്റ്

കീവ്: യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി യൂറോപ്യൻ യൂണിയനെ (European Union ) അഭിസംബോധന ചെയ്യ്തു. യുക്രെയിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പറഞ്ഞു. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കു. ഞങ്ങളെ ഉപേക്ഷിക്കില്ലെന്ന് നിങ്ങള്‍ തെളിയിക്കൂ. നിങ്ങള്‍ യൂറോപ്യന്മാരാണെന്നും മരണത്തെ ജീവിതം വെല്ലുമെന്നും ഇരുട്ടിനെ വെളിച്ചം ജയിക്കുമെന്നും തെളിയിക്കൂ’ , സെലൻസ്‌കി പറഞ്ഞു.

യുക്രെയിനിന് യൂറോപ്യന്‍ യൂണിയന്റെ സഹായം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണിതെന്നും ഇപ്പോള്‍ സഹായിച്ചില്ലെങ്കില്‍ യുക്രെയിന്‍ എന്നെന്നേക്കുമായി ഒറ്റപ്പെട്ടു പോകുമെന്നും സെലെന്‍സ്കി വ്യക്തമാക്കി. അതേസമയം റഷ്യ- യുക്രെയിന്‍ രണ്ടാം ഘട്ട ചര്‍ച്ച നാളെ നടക്കും. ബെലാറുസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. ആദ്യ റൗണ്ട് ചര്‍ച്ച ഇന്നലെ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം റൗണ്ട് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

Related Articles

Latest Articles