Saturday, November 28, 2026

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്തിൽ; ലക്ഷങ്ങൾ ഭാഗഭക്കാകുന്ന പഞ്ചായത്ത് മഹാസമ്മേളനത്തിൽ പങ്കെടുക്കും

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്തിൽ(PM modi In Gujarat). രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് പോകുന്നത്. വൈകിട്ട് നാല് മണിയോടെയാകും അദ്ദേഹം സംസ്ഥാനത്ത് എത്തുകയെന്നാണ് വിവരം.

അതേസമയം ഗുജറാത്തിലെത്തുന്ന അദ്ദേഹം പഞ്ചായത്ത് മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യും.
സംസ്ഥാനത്തെ മുഴുവൻ ത്രിതല പഞ്ചായത്തുകളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സമ്മേളനം നടക്കുന്നത്. ഏകദേശം ഒരു ലക്ഷത്തിലധികം പേർ ഇതിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ശേഷം നാളെ രാവിലെ 11 മണിക്ക് രാഷ്‌ട്രീയരക്ഷ സർവ്വകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും.

സർവ്വകലാശാലയിലെ ആദ്യ കോൺവൊക്കേഷനിൽ മുഖ്യാതിഥിയായി എത്തുന്ന അദ്ദേഹം വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും സംവദിക്കും. 2020 ഒക്ടോബറിലാണ് രാഷ്‌ട്രീയ രക്ഷ സർവ്വകലാശാല പ്രവർത്തനം ആരംഭിച്ചത്. അതിനുശേഷം നാളെ വൈകിട്ടോടെ പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങും.

Related Articles

Latest Articles