Sunday, May 19, 2024
spot_img

സർവ്വകലാശാലകളിലിൽ കൈക്കൂലി മാഫിയ വിജിലൻസ് വിശദാന്വേഷണത്തിന്

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല എന്ന് ചാൻസിലർ കൂടിയായ ഗവർണ്ണർ പരസ്യമായി പറഞ്ഞിട്ട് നാളുകളേറെയായി. ഇടത് വിദ്യാർത്ഥി, അധ്യാപക, സർവീസ് സംഘടനകൾ ഈ രംഗത്ത് രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ നിരവധി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നായിരുന്നു ഗവർണ്ണറുടെ ആരോപണം. ഇത്തരം നടപടികൾ സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് നടക്കുന്നത് അതുകൊണ്ട് തന്നെ ചാൻസിലർ പദവി താങ്കൾ തന്നെ വച്ചോളൂ എന്നുവരെ ഗവർണ്ണർ മുഖ്യമന്ത്രിയോട് പറഞ്ഞു. കഷ്ടപ്പെട്ട പഠിച്ച് ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റോ മാർക്കുലിസ്റ്റോ കിട്ടണമെങ്കിൽ കൈക്കൂലി കൊടുക്കണം എന്ന അവസ്ഥയുണ്ട് കേരളത്തിൽ എന്ന് ജനം ഞെട്ടലോടെയാണ് മനസ്സിലാക്കിയത്. അതും ചെറിയ കൈക്കൂലിയല്ല ഒന്നര ലക്ഷം രൂപയാണ് ഒരു MBA സർട്ടിഫിക്കറ്റിനായി സർവ്വകലാശാല അസിസ്റ്റൻറ് കൈക്കൂലിയായി വാങ്ങിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പരിഷ്കാരങ്ങളെ കുറിച്ച് മുഖ്യമന്ത്രി നടത്തുന്ന അവകാശവാദങ്ങളെല്ലാം പൊള്ളയാണ് എന്ന് ഇതോടെ തെളിയുകയാണ്. രാഷ്ട്രീയ അതിപ്രസരമാണ് കേരളത്തിലെ സർവ്വകലാശാലകളെ ബാധിച്ചിരിക്കുന്ന പ്രശ്നം. ഇടത് അധ്യാപക വിദ്യാർത്ഥി സർവ്വീസ് സഘടനകളാണ് പ്യൂൺ നിയമനം മുതൽ ഡി ലിറ്റ് നല്കുന്നതുവരെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണ്ണറുടെ ശുപാർശപോലും അട്ടിമറിച്ചത് ഈ ഇടത് രാഷ്ട്രീയ അച്ചുതണ്ടാണ്. കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥ ഇടത് രാഷ്ട്രീയ സംഘടനകളുടെ പിൻവാതിൽ നിയമങ്ങളിലൂടെ ജോലിയിൽ പ്രവേശിച്ച വ്യക്തിയാണ്. പ്യൂണായി ജോലിയിൽ പ്രവേശിച്ച അവർ എഴുത്ത് പരീക്ഷ എഴുതാതെ അഭിമുഖത്തിലൂടെ മാത്രം സ്ഥാനക്കയറ്റം നേടുകയും ചെയ്തു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തിരുത്തിയാണ് പാർട്ടി പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. അർഹതയുള്ള ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്ത് നിൽക്കുമ്പോൾ രാഷ്ട്രീയ സ്വാധീനത്തിൽ നിയമിതരാകുന്നവർ സർവ്വകലാശാല ലക്ഷ്യങ്ങളെ തന്നെ തകിടം മറിക്കുകയാണ്. സമൂഹത്തിന്റെ വളർച്ചക്കുതകുന്ന ഗവേഷണങ്ങൾ നടക്കേണ്ട മഹത്തായ സ്ഥാപനങ്ങളാണ് സർവ്വകലാശാലകൾ. ഈ സർവ്വകലാശാലകളെ കേവല രാഷ്ട്രീയത്തിന്റെ പേരിൽ മലിനീകരിക്കുകയാണ് സംഘടനകൾ. വൻ തുക കൈക്കൂലി നൽകിയാൽ പരീക്ഷ എഴുതാതെ പോലും ജയിക്കാൻ കഴിയുന്ന നിലവാരത്തിലേക്ക് കേരളത്തിലെ സർവ്വകലാശാലകൾ തരം താഴുമ്പോൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാവുകയാണ്. തൊഴിലിടങ്ങളിൽ ഇത്തരം സർവ്വകലാശാലകളുടെ സർട്ടിഫിക്കറ്റുകൾക്ക് വിലയില്ലാത്ത സ്ഥിതിയുണ്ടാകും. സിപിഐഎം സർവ്വീസ് സംഘടനയുടെ സജ്ജീവ പ്രവർത്തകയായ ഉദ്യോഗസ്ഥതന്നെ ലക്ഷക്കണക്കിന് രൂപയുടെ കിക്കൂലി ക്കേസിൽ കയ്യോടെ പിടിക്കപ്പെടുമ്പോൾ നിരവധി ജീവനക്കാർ അടങ്ങുന്ന ഒരു കൈക്കൂലി മാഫിയ തന്നെ സർവ്വകലാശാലകളിൽ പ്രവർത്തിക്കുന്നു എന്ന് തെളിയുമ്പോൾ സർക്കാറിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാകില്ല

Related Articles

Latest Articles