Saturday, November 21, 2026

കേരളം ചുട്ടുപൊള്ളും; ആറു ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമാതീതമായി താപനില ഉയരുമെന്ന് മുന്നറിയിപ്പ്(Temperature Rise In Kerala). ആറു ജില്ലകളിൽ ചൂട് കൂടുമെന്നാണ് സംസ്ഥാന കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതുപ്രകാരം കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് താപനില മൂന്നു ഡിഗ്രി വരെ ഉയരുന്നത്.

അതുകൊണ്ടുതന്നെ ഇന്നും നാളെയും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം കഴിഞ്ഞദിവസം ഏഴ് ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. രാത്രിയിലും ശരാശരി 25 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുന്നത്.

അതേസമയം, ഹൈറേഞ്ച് മേഖലകളില്‍ 20-27 ഡിഗ്രി വരെയും, തീരപ്രദേശത്ത് 30-33 ഡിഗ്രി വരെയുമാണ് ചൂട്. ഇടനാട്ടിലാണ് ചൂട് കൂടുതല്‍ രേഖപ്പെടുത്തുന്നത്. വരണ്ട അന്തരീക്ഷ സ്ഥിതിയാണ് കേരളത്തിലും ലക്ഷദ്വീപിലും ഉള്ളത്.

Related Articles

Latest Articles