Saturday, January 3, 2026

അണക്കെട്ടുകള്‍ ഇനി നിറഞ്ഞു കവിയില്ല: വൈദ്യുതി ബോര്‍ഡ് അടിയന്തര കര്‍മ പദ്ധതി തയാറാക്കി


ഇടുക്കി: കേരളത്തിലെ ജല നിരപ്പുകള്‍ ഇനി മഴയില്‍ നിറഞ്ഞു കവിയില്ല. കേന്ദ്ര ജലക്കമ്മിഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകള്‍ക്കായി അടിയന്തര കര്‍മ പദ്ധതി തയാറാക്കി.

വൈദ്യുതി ബോര്‍ഡ് നിയന്ത്രിക്കുന്ന ഇരുപത്തിനാല് അണക്കെട്ടുകളുടെയും എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ജലക്കമ്മിഷനും ദുരന്തരനിവാരണ അതോറ്റിക്കും സമര്‍പ്പിച്ചു. പ്രളയപാഠം ഉള്‍ക്കൊണ്ടാണ് വൈദ്യുതി ബോര്‍ഡിന്റെ നടപടി.

കഴിഞ്ഞമാസം പത്തിന് ചേര്‍ന്ന എന്‍ജിനീയര്‍മാരുടെ യോഗം അണക്കെട്ടുകളുടെ സുരക്ഷ സംവിധാനങ്ങള്‍ വിലയിരുത്തി. പെരിങ്ങല്‍ക്കുത്ത് ഡാം ഒഴികെ മറ്റെല്ലാ ഡാമുകളുടെയും സ്ലൂയിസ് വാല്‍വുകളും ഷട്ടറുകളും പ്രവര്‍ത്തനക്ഷമമാണ്. ഇടുക്കി അടക്കം വൈദ്യുതി ബോര്‍ഡ് നിയന്ത്രിക്കുന്ന 24 അണക്കെട്ടുകളുടെയും എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയാറാക്കി ജലക്കമ്മിഷനെ അറിയിച്ചുകഴിഞ്ഞു. ഇതില്‍ 16 അണക്കെട്ടുകളുടെ ഇഎപി കമ്മിഷന്‍ അംഗീകരിച്ചിട്ടുണ്ട്.

പ്രധാന ജലവൈദ്യുത പദ്ധതി പ്രദേശങ്ങളില്‍ 16 സാറ്റലൈറ്റ് ഫോണുകളും ഏര്‍പ്പെടുത്തി. മേയ് 31 ന് ചേര്‍ന്ന ഫുള്‍ബോര്‍ഡ് യോഗം കാലവര്‍ഷത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നടപടികള്‍ അംഗീകരിച്ചു. ഇവ സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ചു.

Related Articles

Latest Articles