Tuesday, May 21, 2024
spot_img

ബാലഭാസ്‌കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും

തിരുവനന്തപുരം: കാറപകടത്തില്‍ മരിച്ചവയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നീക്കം. വെളിപ്പെടുത്തല്‍ നടത്തിയ കലാഭവന്‍ സോബിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

അതേസമയം സ്വര്‍ണക്കടത്തുകേസില്‍ പ്രകാശ് തമ്പിയുള്‍പ്പെടെയുള്ളവര്‍ പ്രതികളായ സാഹചര്യത്തില്‍ ഡിആര്‍ഐ സംഘം ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ സുഹുത്തുക്കളായ പ്രകാശന്‍ തമ്പി അടക്കമുള്ളവരെ സംശയമുണ്ടെനും കൊലപാതകമാണോയെന്ന് പരിശോധിക്കണമെന്നുമായിരുനു പിതാവിന്റെ പരാതി. പ്രകാശന്‍ തമ്പി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായതോടെയാണ് മരണത്തില്‍ വീണ്ടും സംശയമുണര്‍ന്നത്.

അതേസമയം അപകടം നടന്ന സമയം വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച്ക എത്തി. ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴി ശരിവയ്ക്കുതാണിത്.

Related Articles

Latest Articles