തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 50 രൂപയാണ് ഗ്രാമിന് ഇന്ന് കുറഞ്ഞത്. പവന് 400 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് വില 4760 രൂപയാണ്. ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 38080 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 3930 രൂപയാണ് വില.
ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. അതേസമയം വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞിട്ടുണ്ട്. 74 രൂപയാണ് ഇന്ന് ഗ്രാമിന് വില.

