കീവ്: റഷ്യൻ യുക്രൈൻ യുദ്ധത്തിനിടെ യുക്രൈൻ സൈനിക കൊല്ലപ്പെട്ടു. 48 കാരിയായ ഓൾഗ സെമിദ്യാനോവയാണ് കൊല്ലപ്പെട്ടത്. റഷ്യൻ സായുധ സേനയുമായുള്ള യുദ്ധത്തിലാണ് ഇവരുടെ ജീവൻ പൊളിഞ്ഞത്.
2014 മുതൽ ഡൊണെറ്റ്സ്ക് മേഖലയിൽ യുക്രൈൻ മിലിട്ടറി മെഡിക് ആയിരുന്നു ഓൾഗ. അതേസമയം ആറ് കുട്ടികളുടെ അമ്മയാണ് ഓൾഗ. ഇത് കൂടാതെ ആറ് കുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു. ഓൾഗ സെമിദ്യാനോവയ്ക്ക് മദർ-ഹീറോയിൻ പദവി നൽകിയതായി യുക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
’48 കാരിയായ ഓൾഗ സെമിദ്യാനോവ റഷ്യൻ സായുധ സേനയുമായുള്ള യുദ്ധത്തിൽ മരിച്ചെന്നും, അവർ 2014 മുതൽ ഡൊനെറ്റ്സ്ക് മേഖലയിൽ ഒരു മിലിട്ടറി മെഡിക് ആയിരുന്നെന്നും ആറ് കുട്ടികളുടെ അമ്മ എന്ന നിലയിലും ആറ് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു. ഓൾഗ സെമിദ്യാനോവയ്ക്ക് മദർ-ഹീറോയിൻ പദവി നൽകിയെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.

