Thursday, December 18, 2025

വിവാഹ വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; നാലുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

കടയ്ക്കൽ: മുത്തശ്ശിയോടൊപ്പം താമസിച്ചുവന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 4 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. തുടയന്നൂർ പോതിയാരുവിള സജീർ മൻസിലിൽ സുധീർ (39), പോതിയാരുവിള വിഷ്ണുഭവനിൽ മോഹനൻ (59), ചിതറ കുളത്തറ ഫൈസൽഖാൻ മൻസിലിൽ ബഷീർ (52), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് നിയാസ് (25) എന്നിവരെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ്

2021 ജൂൺ മുതൽ കുട്ടി പീഡനത്തിനിരയായതായി പോലീസ് പറഞ്ഞു. പ്രതികളായ സുധീറും മുഹമ്മദ് നിയാസും പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കടയ്ക്കൽ പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles