ആലുവ: ആലുവ മണപ്പുറത്ത് കച്ചവടക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാള് കൊല്ലപ്പെട്ടു. ആലുവ ശിവരാത്രി മണപ്പുറത്ത് കളിപ്പാട്ട കച്ചവടത്തിനെത്തിയ തോട്ടയ്ക്കാട്ടുകരയിൽ താമസിക്കുന്ന ദിലീപാണ് മരിച്ചത്.
മരിച്ച ദിലീപിന്റെ ബന്ധു കൂടിയായ രാജുവും കൂടെ, സലീം എന്നൊരാളും ചേർന്നാണ് ദിലീപിനെ ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് മർദ്ദനമേറ്റ ദിലീപിനെ യഥാസമയം ആശുപത്രിയിലെത്തിക്കാതിരുന്നതിനെ തുടർന്ന് രക്തം വാർന്ന് മരിക്കുകയായിരുന്നു.
സംഭവത്തിൽ രാജുവിനേയും സലിമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡിനെ തുടർന്ന് മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്ത് വാണിജ്യ മേളയ്ക്ക് അനുമതിയില്ലായിരുന്നു. എന്നിട്ടും, ഇവർ മണപ്പുറത്ത് അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു. ഇവരെ ഒഴിപ്പിക്കാൻ നഗരസഭയോട് പോലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഗരസഭ തയാറായില്ലെന്നും ആക്ഷേപമുണ്ട്.

