Friday, September 25, 2026

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തിരുവമ്പാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. സംഭവത്തിൽ അരീക്കോട് കാവന്നൂർ കളത്തിങ്കൽ വീട്ടിൽ അബ്ദുല്ലയെ (23) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവമ്പാടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവമ്പാടി എസ്.ഐ ഹാഷിമിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഇതേതുടർന്ന് സീനിയർ സി.പി.ഒമാരായ കെ.ടി. ജദീർ, കെ.എം. അനീസ്, കെ.കെ. ഷിനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Articles

Latest Articles