Thursday, December 25, 2025

യാത്രക്കാരെത്തുന്നതിന് മുമ്പ് വിമാന സര്‍വീസ് നടത്തി ; പ്രതിക്ഷേധിച്ച് ജനങ്ങൾ

തിരുവനതപുരം ; യാത്രക്കാരെത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ വിമാനം പോയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയവര്‍ പ്രതിഷേധം രേഖപ്പെടുത്തി.രാവിലെ 10.10ന് പുറപ്പെടേണ്ടതായിരുന്നു വിമാനം .പുലര്‍ച്ചെ നാല് മണിക്ക് സര്‍വീസ് നടത്തിയെന്നാണ് ആളുകളുടെ പരാതി .തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വഴി ഖത്തറിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് നേരത്തെ പുറപ്പെട്ടത്.

രാവിലെ 10. 10ന് പുറപ്പെടുമെന്നായിരുന്നു വിമാനം. റിപ്പോര്‍ട്ടിങ് സമയമായ ഏഴ് മണിക്ക് മുമ്പ് തന്നെ യാത്രക്കാര്‍ എത്തിയിരുന്നു. എന്നാല്‍ പുലര്‍ച്ചെ നാലരയ്‌ക്ക് തന്നെ വിമാനം പുറപ്പെട്ടുവെന്നാണ് യാത്രക്കാര്‍ക്ക് അറിയാന്‍ കഴിഞ്ഞത്.
വിമാനം പുറപ്പെടുന്ന സമയം സംബന്ധിച്ച്‌ മറ്റ് മുന്നറിയിപ്പുകള്‍ ഒന്നും തന്നെ ഇതുവരെ വന്നിരുന്നില്ല എന്നാണ് യാത്രക്കാരുടെ പ്രതികരണം. ഇത് സംബന്ധിച്ച്‌ വിമാനക്കമ്പനി അധികൃതരുടെ വിശദീകരണമെത്തിയിട്ടില്ല.

Related Articles

Latest Articles