Friday, November 6, 2026

ജർമൻ ടീമിനെ തകർത്തെറിഞ്ഞ് ഇന്ത്യയുടെ മുംതാസ് ഖാൻ

ലക്‌നൗ: ജർമ്മൻ ടീമിനെ തകർത്തെറിഞ്ഞ് ഷോട്ട് അടിച്ച ഇന്ത്യൻ ഹോക്കി താരത്തിന്റെ പ്രകടനത്തിൽ അഭിമാനത്തോടെ താരത്തിന്റെ അമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത് . ഇന്ത്യൻ വനിതാ ഹോക്കി ജൂനിയർ ടീമിലെ മുംതാസ് ഖാന്റെ പ്രകടനത്തിലാണ് അമ്മ ഖ്വയ്‌സർ ജഹാൻ സന്തോഷഭരിതയായി അഭിമാനം കൊള്ളുന്നത്. തന്റെ മകൾ തനിക്കും രാജ്യത്തിനും അഭിമാനമാണെന്നും അവൾ നൂറ് ആൺമക്കൾക്ക് തുല്യമാണെന്നും ഖ്വയ്‌സർ ജഹാൻ അഭിമാനത്തോടെ പറഞ്ഞു.

തനിക്കെല്ലാം പെൺമക്കളല്ലേ എന്ന് പറഞ്ഞ് കളിയാക്കിയ നിരവധി പേരാണ് തനിക്ക് ചുറ്റുമുണ്ടായിരുന്നത് എന്നും എന്നാലിന്ന് ആ മകളെ ഓർത്ത് താനും ഈ നാടും തന്നെ കളിയാക്കിയ നാട്ടുകാരും അഭിമാനിക്കുന്നുവെന്നും ഖ്വയ്‌സർ ജഹാൻ സന്തോഷപൂർവ്വം പറഞ്ഞു . പെൺകുട്ടികളെ ക്കുറിച്ചുള്ള നമ്മുടെ പൊതു ധാരണകൾ ഇത്തരം നേട്ടങ്ങൾ കണ്ടിട്ടെങ്കിലും മാറണം എന്നും ഖ്വയ്‌സർ ജഹാൻ കൂട്ടിചേർത്തു

Related Articles

Latest Articles