തിരുവനന്തപുരം: ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുനാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അര്‍ജുന്റെ പരിക്കുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണന് ഫോറന്‍സിക് അധികൃതര്‍ നല്‍കി.
ആരാണ് കാറോടിച്ചത് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അര്‍ജുന്‍ ഒളിവിലാണ്. സ്വര്‍ണക്കടത്തു കേസില്‍ പ്രകാശ് തമ്പി അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ അപകടമരണത്തില്‍ ഇവര്‍ക്ക് വല്ല പങ്കുണ്ടോയെന്ന സംശയം ഉയര്‍ന്ന് വന്നത്. ബാലഭാസ്കറിന്റെ കുടുംബവും മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിരുന്നു.

