Friday, November 6, 2026

ഹൃദയാഘാതത്തെ തുടര്‍ന്ന് എം സി ജോസഫൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും സിപിഎം നേതാവുമായ എം സി ജോസഫൈനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കണ്ണൂരിലെ സിപിഎം പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Related Articles

Latest Articles