ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. രണ്ട് ഭീകരരെ വകവരുത്തി സൈന്യം. ഇന്ന് രാവിലെ ശ്രീനഗറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇന്ന് രാവിലെയാണ് ശ്രീനഗറിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവസ്ഥലത്ത് സിആർപിഎഫും പോലീസും ചേർന്ന് പരിശോധന തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.
അടുത്തിടെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരനാണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാളെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. ശ്രീനഗറിലെ ബിഷേമ്പേറിലാണ് ഏറ്റുമുട്ടൽ നടന്നത്.
അതേസമയം കഴിഞ്ഞ ദിവസംകശ്മീരിലെ അനന്ത്‌നാഗിലും കുൽഗാമിലും ഒരേസമയം ഏറ്റുമുട്ടലുണ്ടായിരുന്നു. സംഘർഷത്തിൽ ലഷ്‌കർ കമാൻഡറെയും ജെയ്‌ഷെ ഭീകരനെയും സൈന്യം വകവരുത്തി. ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

