Friday, April 19, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 15| കശ്മീർ ഫയൽസിൻ്റെ പേജുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം | സി പി കുട്ടനാടൻ

രാജീവ് ഗാന്ധി സർക്കാരിൻ്റെ സായാഹ്‌ന കാലമാണ് കഴിഞ്ഞ ലക്കത്തിൽ നമ്മൾ കണ്ടത്. അതിനു ശേഷമുള്ള ചരിത്രം നമുക്ക് പരിശോധിയ്ക്കാം. ഇന്ത്യയിൽ 9ആം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുകയും പല ഘട്ടങ്ങളിലുള്ള തിരഞ്ഞെടുപ്പുകൾ പൂർത്തീകരിയ്ക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന സന്ദർഭത്തിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റിൻ്റെ മാസ്റ്റർ ബ്ലാസ്റ്റർ ആയിരുന്ന സച്ചിൻ രമേശ് ടെണ്ടുൽക്കർ 1989 നവംബർ 15ന് പാകിസ്ഥാനിൽ വച്ച് നടന്ന കറാച്ചി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ടൂർണമെണ്ടിൽ ആദ്യമായി ബാറ്റേന്തിയത്. ഇത് വഴിയേ പറഞ്ഞുവെന്ന് മാത്രം.

നവംബർ അവസാനത്തിൽ 9ആം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് തോറ്റു. എന്നാൽ ഭരിയ്ക്കാനാവശ്യമായ ഭൂരിപക്ഷം ഒരു പാർട്ടിയ്ക്കും ലഭിച്ചില്ല. തുടർന്ന് പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ഇടതുപക്ഷവും ബിജെപിയും പുറത്തു നിന്ന് പിന്തുണച്ച ഒരു സർക്കാർ രൂപീകരിച്ചുകൊണ്ട് നാഷണൽ ഫ്രണ്ട് (ദേശീയ മുന്നണി) അധികാരത്തിലെത്തി. (ബിജെപിയും സിപിഎമ്മും ചേർന്നൊരു സർക്കാർ ഉണ്ടാക്കി എന്ന് വിവക്ഷിച്ചാലും തെറ്റില്ല. പക്ഷെ പുറത്തു നിന്നുള്ള പിന്തുണ എന്ന വസ്തുത മറക്കാൻ പറ്റില്ല.) അങ്ങനെ ഡിസംബർ 2ന് വിപി സിങ് ഇന്ത്യയുടെ 10ആം പ്രധാനമന്ത്രിയായി. ഈ സർക്കാരിൽ ആഭ്യന്തരമന്ത്രി പദത്തിൽ ജമ്മു കശ്മീർ പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദ് നിയമിതനായി.

ഈ കേന്ദ്ര സർക്കാർ അധികാരമേറ്റതിനെ തുടർന്ന് നേരിട്ട ആദ്യ പ്രശ്‌നം 1989 ഡിസംബർ 8ന് സംഭവിച്ചു. അതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിൻ്റെ മകൾ റുബയ്യ സയീദിനെ കശ്മീർ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയ സംഭവം. സത്യത്തിൽ ഇതൊരു നാടകമായിരുന്നു. മുഫ്തി മുഹമ്മദ് സയീദ് ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്യുന്നത് പിന്നെന്തിനാ..? സുമ്മാവാ !!. കശ്മീർ മുഖ്യമന്ത്രിയായി ഫാറൂഖ് അബ്ദുള്ള വിരാജിയ്ക്കുമ്പോഴായിരുന്നു ഈ സംഭവം നടന്നത്. യാസിൻ മാലിക്കിൻ്റെ നേതൃത്വത്തിലുള്ള ജെ. കെ ലിബറേഷൻ ഫ്രണ്ടാണ് ഈ മഹദ്‌കൃത്യം ചെയ്തത്. ഫാറൂഖ് അബ്ദുള്ളയടക്കമുള്ളവർ മുസ്ലിം ഭീകരരോട് അനുഭാവമുള്ള ആളുകളാണ് എന്ന വസ്തുത മുന്നിൽ വച്ചു വേണം ഈ സംഭവത്തെ വിലയിരുത്താൻ. ഇന്ത്യയുടെ തടവിൽ കഴിയുന്ന 5 മുസ്‌ലിം ഭീകരവാദികളെ വിട്ടു തരണം എന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയ മുസ്‌ലിം ഭീകരരുടെ ആവശ്യം. തുടർന്ന് ഭീകരരുമായി ചർച്ചകൾ ആരംഭിക്കപ്പെട്ടു.

കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരായ ഇന്ദർ കുമാർ ഗുജ്‌റാളും ആരിഫ് മുഹമ്മദ് ഖാനും (ഇപ്പോഴത്തെ കേരള ഗവർണർ) അടക്കമുള്ള ആളുകൾ ചർച്ചയ്‌ക്കെത്തി. എന്നാൽ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഭീകരർക്ക് അനുകൂലമായ നിലപാട് കൈക്കൊണ്ടു. അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടു. ഫാറൂഖ് അബദുള്ളയെപ്പറ്റി ഉണ്ടായിരുന്ന ഒരു നിരീക്ഷണം എന്തെന്നാൽ ദൽഹിയിലെത്തിയാൽ നാഷണലിസ്റ്റ്, ജമ്മുവിലെത്തിയാൽ കമ്യുണിസ്റ്റ്, കാശ്മീരിലെത്തിയാൽ കമ്യൂണലിസ്റ്റ് എന്നിങ്ങനെയായിരുന്നു. ഭീകരരുടെ ആവശ്യങ്ങളുടെ പ്രളയ കവാടങ്ങൾ തുറക്കുന്ന നടപടിയാവും ഇതെന്ന് പലരും അഭിപ്രായപ്പെട്ടു. സൈനിക നടപടികൾക്ക് വിധേയമാകാതെ ഇസ്‌ലാമിക ഭീകരരുടെ മർക്കട മുഷ്ടിയ്ക്ക് മുമ്പാകെ ഇന്ത്യൻ സർക്കാർ മുട്ടുകുത്തി. മുസ്ലിം ബ്യുറോക്രസിയും മുസ്ലിം രാഷ്ട്രീയ നേതൃത്വവും ചേർന്ന് മുട്ടുകുത്തിച്ചു എന്ന് പറയുന്നതാവും ഉചിതം. തുടർന്ന് കരാർ പ്രകാരം ഡിസംബർ 13ന് ഡോ. റുബയ്യ സയീദിനെ ഭീകരർ വിട്ടയച്ചു 2 മണിക്കൂറിന് ശേഷം 5 മുസ്ലിം ഭീകരരെ ഇന്ത്യൻ സർക്കാർ വിട്ടയച്ചു. ബന്ദി നാടകത്തിന് തിരശീല വീണു. മുഫ്തി മുഹമ്മദ് സയീദിൻ്റെയും ഫാറൂഖ് അബ്ദുള്ളയുടെയും ചുണ്ടിൽ ഗൂഢമായ മന്ദഹാസം വിരിഞ്ഞു.

ഈ തട്ടിക്കൊണ്ടുപോകൽ നാടകം ജമ്മു കാശ്മീർ ഭീകരവാദത്തിന് ആത്മവിശ്വാസം നൽകി. ഇസ്ലാമിക ഭീകരവാദികൾക്കുള്ള മുസ്ലിം ബഹുജന പിന്തുണ തെരുവുകളിൽ വ്യക്തമായി കാണാൻ കഴിഞ്ഞു. ഈ തട്ടിക്കൊണ്ടുപോകലും അതിലെ സർക്കാരിൻ്റെ കീഴടങ്ങലും പിന്നീട് സംഭവിയ്ക്കാൻ ഒരുമ്പെട്ടിരുന്ന കാശ്മീർ കലാപത്തിൻ്റെ നീർത്തടമായിരുന്നു. അങ്ങനെ കശ്മീരിലെ ഹൈന്ദവരുടെ മരണമണി മുഴങ്ങാൻ തുടങ്ങി.

കാശ്മീരിനെ ഇന്ത്യയിൽ നിന്നും സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ കശ്മീരിലെ ഇസ്‍ലാമിക ഭീകരവാദം അടുത്ത ബട്ട്വാരയ്ക്കായി കളത്തിലിറങ്ങി. ജിഹാദിൻ്റെ പോർവിളികൾ എങ്ങും കേൾക്കുമാറായി. 1990 ജനുവരിയുടെ ആദ്യവാരങ്ങളിൽ തന്നെ ‘ഇസ്ലാമിലേക്ക് മതം മാറുക, പലായനം ചെയ്യുക, അല്ലെങ്കിൽ വെടിയുണ്ടയ്ക്കിരയായി കൊല്ലപ്പെടുക’ എന്നിങ്ങനെ ഹിന്ദുക്കൾക്കുള്ള 3 വഴികൾ നിർദേശിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ കശ്മീർ താഴ്‌വരയിൽ എമ്പാടും പ്രത്യക്ഷപ്പെട്ടു. ഇത് കാണുന്ന ജനതയുടെ മാനസികാവസ്ഥ ബഹുമാന്യ വായനക്കാർ ചിന്തിച്ചുനോക്കൂ. വൈകാതെ തന്നെ കൊല്ലപ്പെടാൻ പോകുന്ന കശ്മീരി പണ്ഡിറ്റുകളുടെ പേര് വിവരങ്ങളടങ്ങിയ ഹിറ്റ്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതോടെ താഴ്വരയിലെ കശ്മീരി പണ്ഡിറ്റ് ജനത ആകെ പരിഭ്രാന്തരായി. ഏറ്റവും ഒടുവിലായി, ഒരു പ്രാദേശിക പത്രത്തിൽ ഒരു അന്ത്യശാസനം കൂടി അച്ചടിച്ചു വന്നു.

ഇന്ത്യാ ഗവണ്മെണ്ടിൻ്റെ പൊതുവിതരണ സംവിധാനമായ റേഷൻ കടകൾ പലതും മുസ്ലീങ്ങളുടെ ലൈസൻസിയിൽ ആയിരുന്നു. അവർ ആരും തന്നെ കാഫിരീങ്ങൾക്ക് റേഷൻ സാധനങ്ങൾ നൽകാൻ തയ്യാറായില്ല. ഒന്നോർക്കുക., ഹിന്ദുസ്ഥാൻ ഭരണകൂടം ഇന്ത്യക്കാർക്ക് നൽകുന്ന റേഷൻ ഹൈന്ദവന് നൽകില്ലെന്ന് മുസ്‌ലിം പറയുന്ന അവസ്ഥ. റേഷൻ വിതരണം മുസൽമാൻ്റെ കൈകളിൽ എത്തിയപ്പോൾ ഇന്ത്യ നേരിട്ട ഗതികേടാണിത്.

സംസ്ഥാനത്തെ ക്രമസമാധാന നില തകിടം മറിയുന്ന ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാരിനെ പിരിച്ചു വിടുവാനും നിലവിലെ ഗവർണർ ആയ പി. വി കൃഷണ റാവുവിന് പകരം മുമ്പ് ജമ്മുകശ്മീരിൽ ശക്തമായ നടപടികളെടുത്ത് പേരെടുത്തിരുന്ന, നല്ല ട്രാക്ക് റിക്കോർഡുള്ള ജഗ്മോഹൻ മൽഹോത്രയെ ഗവർണറായി കൊണ്ടുവരാനും ബിജെപിയടക്കമുള്ള കക്ഷികൾ ശക്തമായി ആവശ്യപ്പെട്ടു. അങ്ങനെ 1990 ജനുവരി 19ന് ഫാറൂഖ് അബ്ദുല്ല സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ ഭരണം ഏർപ്പെടുത്തി. ഗവർണർ ജഗ്‌മോഹൻ്റെ ഭരണത്തിൻ കീഴിലായി കശ്മീർ. ഇതേ ദിവസം തന്നെ (ജനുവരി- 19) പ്രദേശത്തുള്ള മസ്ജിദുകളിലെ നിരവധി ലൗഡ് സ്പീക്കറുകളിൽ നിന്ന് കശ്‍മീരി പണ്ഡിറ്റുകളുടെ നേർക്ക് നിരന്തരം ഭീഷണികൾ മുഴങ്ങിത്തുടങ്ങി.

വർഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങൾക്ക് തെരുവുകൾ സാക്ഷ്യം വഹിച്ചു. “ദിൽ മേ രഖോ അള്ളാ കി ഖോഫ്, ഹാഥ് മേ രഖോ കലാഷ്നിക്കോവ്” [മനസ്സിൽ അല്ലാഹുവിനോടുള്ള ഭയവും, കയ്യിൽ കലാഷ്നിക്കോവും (AK47) വയ്ക്കുക.] എന്ന പ്രാസമൊപ്പിച്ച മുദ്രാവാക്യവുമായി മുസ്ലീങ്ങൾ തെരുവുകൾ കീഴടക്കി. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെയായി എന്ന് ബോധ്യപ്പെട്ടതോടെ കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടുപോകാനുള്ള ശ്രമങ്ങൾ തുടങ്ങി. ജനുവരി 20ന്, കയ്യിൽ കിട്ടിയതെല്ലാം ഭാണ്ഡത്തിലാക്കി കശ്മീരി പണ്ഡിറ്റുകളുടെ ആദ്യസംഘം ജന്മദേശം വിട്ട് ഡൽഹിയ്ക്ക് തിരിച്ചു.

ഇന്ത്യയിൽ ഹിന്ദുവിന് റേഷൻ നൽകില്ലെന്ന് പറയാനുള്ള ആർജവം മുസ്ലീങ്ങൾക്ക് ലഭിച്ചതെങ്ങനെ…? കാശ്മീരിൽ മുസ്ലീങ്ങളുടെ പക്കൽ മാത്രം യന്ത്ര തോക്കുകളും മറ്റും വന്നതെങ്ങനെ..? തോക്കുകൾ ലഭിച്ചാലും അത് പ്രവർത്തിപ്പിയ്ക്കാനറിയാത്ത ഹിന്ദുക്കൾക്കിടയിൽ ജീവിച്ച മുസ്ലിങ്ങൾ തോക്കുകൾ ഉപയോഗിക്കാൻ പഠിച്ചതെങ്ങനെ..? ഇന്ത്യൻ ഭരണകൂടത്തിന് പോലും മനസിലാകാത്ത വിധത്തിൽ ഇത്രയും വലിയ നെറ്റ്‌വർക്ക് തയ്യാറാക്കിയെടുക്കാൻ കാശ്മീരി മുസ്ലീങ്ങൾക്ക് സാധിച്ചതെങ്ങിനെ..? ഈ ചോദ്യങ്ങൾ എയറിലേയ്ക്ക് വിടുകയാണ്. വായനക്കാർ സ്വയം ഉത്തരം കണ്ടെത്തുക.

മതേതരമായ ഇന്ത്യൻ ഭരണഘടനയും ഭരണകൂടവും നോക്കുകുത്തികളായി. കോൺഗ്രസുകാരനും മതേതരനുമായ ഗവർണർ ജഗ്മോഹൻ മൽഹോത്ര ഇതികർത്തവ്യഥാ മൂഢനായി ശരിയ്ക്കുമുള്ള ഇസ്ലാമിനെ നോക്കി നിന്നു. കാശ്മീരിൽ നിന്ന് രക്ഷപ്പെടൂ എന്ന് പണ്ഡിറ്റുകളോട് ആഹ്വാനം ചെയ്യാനല്ലാതെ ആ ഗവർണർക്ക് ഒന്നും ചെയ്യുവാനാകുമായിരുന്നില്ല എന്നതാണ് സത്യം. ഇസ്ലാം ന്യൂനപക്ഷമായ സമൂഹത്തിലെ മുസ്ലീങ്ങളുടെ പ്രവർത്തനവും ഇസ്ലാം ഭൂരിപക്ഷമായ സമൂഹത്തിലെ മുസ്ലീങ്ങളുടെ പ്രവർത്തനങ്ങളും അദ്ദേഹത്തിൻ്റെ മനസ്സിൽ ഒരു പുനർ വിചിന്തനത്തിന് വഴിവച്ചു എന്ന് പറയുന്നത് ഒരിയ്ക്കലും തെറ്റാവില്ല.

ഒടുവിൽ ജനുവരി 21ന് സിആർപിഎഫ് ഭടന്മാർ ഗവ്ക്കൽ പാലത്തിൽ നടത്തിയ വെടിവെപ്പിൽ 50 കശ്മീരി മുസ്ലിം കലാപകാരികൾ കൊല്ലപ്പെട്ടു. അപ്പോൾ ഇന്ത്യയിലെ കപട ബുദ്ധിജീവികളും മനുഷ്യാവകാശക്കാരും അലമുറയിട്ടു. ഹിന്ദുക്കൾ തുരത്തപ്പെട്ടപ്പോഴില്ലാത്ത മനുഷ്യാവകാശബോധം മുസ്ലിം കൊല്ലപ്പെട്ടപ്പോൾ അവർക്കുണ്ടായി.

നിരവധി കാശ്മീരി ഹിന്ദു സ്ത്രീകൾ തട്ടിക്കൊണ്ടുപോകപ്പെട്ടു. നിരവധി പേർ ബലാത്സംഗത്തിന് ഇരയായി. സാമൂഹ്യ പ്രവർത്തകനായ സതീഷ് ടിക്കൂ തൻ്റെ വീടിനു പുറത്തുവെച്ച് വെടിയേറ്റു മരിച്ചു. ഫെബ്രുവരി 13ന് ശ്രീനഗർ ദൂരദർശൻ കേന്ദ്രം ഡയറക്ടറായിരുന്ന ലാസ്സ കൗൾ വെടിയേറ്റു മരിച്ചു. എം എൻ പോൾ എന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ്റെ ഭാര്യയെ ഭീകരർ തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്തു കൊന്നു. ഭഗവദ് ഗീത കാശ്മീരി ഭാഷയിലേക്ക് മൊഴിമാറ്റിയ വിദ്വാനായ സർവാനന്ദ് കൗൾ പ്രേമി എന്ന കാശ്മീരി കവിയെയും കൊന്നു. തങ്ങളുടെ പുരയിടങ്ങളും, കൃഷിഭൂമികളും, ബംഗ്ലാവുകളും, വീടുകളും, അമ്പലങ്ങളും ഒക്കെ ഉപേക്ഷിച്ച് ജീവനും കൊണ്ടോടിയപ്പോൾ അതൊക്കെ മുസ്ലീങ്ങൾ കയ്യേറി.

ഓടിപ്പോകാതെ അവശേഷിച്ച അവിടെ തുടർന്ന പണ്ഡിറ്റുകളിൽ പലരും പിന്നീടുള്ള ദിവസങ്ങളിൽ വധിക്കപ്പെട്ടു. ആ വധങ്ങൾ സൃഷ്‌ടിച്ച ഭീതി ആദ്യത്തേതിനേക്കാൾ വലിയതോതിലുള്ള മറ്റൊരു കൂട്ടപ്പലായനത്തിന് വഴിവെച്ചു. ആദ്യത്തേതിൻ്റെ ഇരട്ടി പണ്ഡിറ്റുകൾ മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടന്ന ഈ പലായനത്തിൽ നാടുവിട്ടോടി. ഇസ്ലാമിൻ്റെ യഥാർത്ഥ സ്വഭാവവും അതിനെ കോൺഗ്രസ്സ് കൈകാര്യം ചെയ്യുന്ന രീതിയും ദൽഹി തെരുവുകളിൽ അന്തിയുറങ്ങുന്ന കാശ്മീരി ഹിന്ദുക്കളുടെ ഗതികേടും നേരിൽക്കണ്ട കശ്മീർ ഗവർണർ ജഗ്മോഹൻ മൽഹോത്ര രാജിവച്ച് 1990 മെയ് അവസാനത്തിൽ ബിജെപിയിൽ ചേർന്നു.

പാനൂൻ കശ്മീർ എന്ന സംഘടനയുടെ കണക്കു പ്രകാരം 1989നും 2011നും ഇടക്ക് കശ്മീർ താഴ്‌വരയിൽ ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെട്ട പണ്ഡിറ്റുകളുടെ എണ്ണം 1341 ആണ്. ഇതിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത് 1989-1990 കാലത്താണ്. 1990 ജനുവരി മുതൽ 2000 വരെ പലപ്പോഴായി നാടുവിട്ടത് ഒന്നരലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകളാണ്. എന്നാൽ, അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ കണക്കുകൾ പ്രകാരം ചുരുങ്ങിയത് 3 ലക്ഷം പണ്ഡിറ്റുകൾ പലായനം ചെയ്തു. കലാപകലുഷിതമായ ഈ മൂന്നു പതിറ്റാണ്ടിനിടയിലും 800ലധികം കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ നാടുവിട്ടോടാൻ തയ്യാറാകാതെ അവിടെ തന്നെ തുടർന്നിട്ടുമുണ്ട്.

ഒരു വലിയ വസ്തുത നമ്മൾ ഈ ഘട്ടത്തിൽ ഉൾക്കൊണ്ടു വേണം ഈ വിഷയങ്ങൾ മനസിലാക്കുവാൻ. കാശ്മീരി പണ്ഡിറ്റുകൾ ഭൂരിപക്ഷവും നല്ല വിദ്യാഭ്യാസം നേടിയവരും സാമ്പത്തികമായ പുരോഗതി ഉള്ളവരുമായിരുന്നു. അവർ കോളേജുകളിൽ പഠിയ്ക്കാൻ പോയപ്പോൾ കാശ്മീരി മുസ്ലീങ്ങൾ പോയത് മദ്രസകളിലെ ഇസ്ലാം മത ബോധനം നേടുവാനായാണ്. അവിടെ പഠിച്ച സംഗതികളാണ് അവർ കാട്ടിക്കൂട്ടിയത്. പണ്ഡിറ്റുകൾ പുസ്തകങ്ങൾ വായിച്ചു പഠിച്ചപ്പോൾ മുസ്ലീങ്ങൾ എ കെ -47 ഉപയോഗിയ്ക്കാൻ പഠിച്ചു. ഒടുവിൽ വിദ്യാഭ്യാസമുള്ളവനെ വിദ്യാഭ്യാസ ശൂന്യൻ തുരത്തി.

ഇവിടെ മുസ്ലീമിന് വിദ്യാഭ്യാസം കുറഞ്ഞതിനാലാണ് ഇത് സംഭവിച്ചത് എന്ന ന്യായം നിരത്താൻ വരട്ടെ. കാരണം ഈ ഘട്ടത്തിൽ ഇതിൻ്റെ കാരണങ്ങൾ എന്ത് തന്നെയായിരുന്നാലും പണ്ഡിറ്റുകളുടെ പലായനത്തിൻ്റെ രാഷ്ട്രീയ, സാമ്പത്തിക ഗുണഭോക്താവ് യഥാക്രമം ഇസ്ലാം മതവും മുസ്ലീങ്ങളുമാണ്. അതായത്, ഹിന്ദുക്കൾ ഒഴിഞ്ഞപ്പോൾ കശ്മീർ താഴ്വരയിലെ ജനസംഖ്യാ ശാസ്ത്രം (Demography) മാറിമറിഞ്ഞു. 1990 ജനുവരി മാസത്തിന് ശേഷമുള്ള കശ്മീരിലെ ഏതൊരു ജനവിധിയും ജനകീയ അഭിപ്രായവും മുസ്ലീങ്ങളുടേത് മാത്രമായി. കശ്മീർ ജനത എന്ന പരിപ്രേക്ഷ്യത്തിൽ മറ്റാരും തന്നെ ഇന്ന് വരില്ല. ഇതിലെ നീതികേട്‌ ചിന്തിയ്ക്കൂ. ഒരു ജനതയെ തുരത്തിയ ശേഷം തുരത്തിയവരുടെ അഭിപ്രായങ്ങൾ ജനാധിപത്യ സംവിധാനത്തിലെ ജനകീയ അഭിപ്രായങ്ങളായി മാറുന്ന കാഴ്ച. ഇത് ഇസ്ലാം പലയിടത്തും പരീക്ഷിച്ച് വിജയിച്ച സംഗതിയാണ്.

തോക്കുപയോഗിയ്ക്കാൻ പഠിയ്ക്കാതെ വിദ്യാഭ്യാസം നേടാൻ പോയതായിരുന്നോ പണ്ഡിറ്റുകൾ ചെയ്ത തെറ്റ്..? ആയുധം ഉപയോഗിച്ച് കീഴടക്കുന്നവന് പിൽക്കാലത്ത് ഡോമിനൻസ് നല്കുന്നതാണോ ജനാധിപത്യ മര്യാദ..? പണ്ഡിറ്റുകൾ പലായനം ചെയ്തപ്പോൾ അവരുടെ ഭൂമിയും സമ്പത്തും മറ്റും അനുഭവിയ്ക്കാനുള്ള യോഗം ലഭിച്ചത് കലാപകാരികളായ ക്രൂരതയുടെ മാത്രം പര്യായങ്ങളായ മുസ്‌ലീങ്ങൾക്കായിരുന്നു. ഇതിൻ്റെ സാമ്പത്തിക ഗുണം ഇക്കൂട്ടർക്ക് ലഭിച്ചത് ഇങ്ങനെയാണ്. പണ്ട് കേരളത്തിൽ നടന്ന മാപ്പിള ലഹളയിലും ഇത് തന്നെയാണ് സംഭവിച്ചത്. നമ്മൾ നമ്മുടെ ആയുസ്സിൽ കഷ്ടപ്പെട്ട് പഠിച്ചു ജോലിചെയ്ത് ഉണ്ടാക്കിയ സമ്പത്ത് ഒരു നാൾ ഇസ്ലാമിക സമൂഹം ആയുധമുപയോഗിച്ച് പിടിച്ചെടുക്കുന്ന സാമൂഹിക അവസ്ഥ ആലോചിച്ചു നോക്കൂ. നമ്മൾ പാഠ പുസ്തകങ്ങൾ പഠിച്ചതുകൊണ്ട് മാത്രമായില്ല, മുസ്ലീങ്ങളുള്ള സമൂഹത്തിൽ ജീവിയ്ക്കണമെങ്കിൽ ആയുധം ഉപയോഗിയ്ക്കാനും പഠിയ്ക്കണം എന്ന യാഥാർഥ്യമാണ് പണ്ഡിറ്റുകൾ മുമ്പോട്ടു വയ്ക്കുന്നത്.

ഇതിൽ നിന്നും നമുക്കൊരുകാര്യം മനസിലാക്കാം. കശ്മീരിലെ വിഘടനവാദം ഒരിയ്ക്കലും രാഷ്ട്രീയ പ്രശ്‌നമല്ല. അത് മത വിഷയമാണ്. ഇസ്ലാമാണ് അതിനു ഹേതു. കശ്മീരിലെ ജനസംഖ്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷമായിരുന്നുവെങ്കിൽ ആ പ്രദേശം ഒരിയ്ക്കലും ഇന്ത്യയ്ക്ക് തലവേദന ഉണ്ടാകുമായിരുന്നില്ല, പാകിസ്താന് ആത്മവിശ്വാസം നല്കുമായിരുന്നില്ല. അല്ലെങ്കിൽ ഇന്ത്യ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായിരുന്നെങ്കിൽ പാകിസ്ഥാൻ, കാശ്മീരിന് വേണ്ടി ഗുസ്തി പിടിയ്ക്കുമായിരുന്നില്ല. കാരണം മുസ്ലീങ്ങളുടെ ആവശ്യം മതരാഷ്ട്രം മാത്രമാണ്. അതിൻ്റെ കടയ്ക്കൽ കത്തിവയ്ക്കാൻ കെൽപ്പുള്ള ഭരണാധികാരി ഡൽഹിയിലുണ്ടായാൽ മാത്രമേ അത് ഇല്ലാതാക്കാൻ സാധിയ്ക്കൂ.

ദൽഹി തെരുവുകളിൽ ദുസ്സഹമായ സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടപ്പെടുന്ന കാശ്മീരി പണ്ഡിറ്റുകളെ സഹായിക്കാനോ അവരോട് ആശ്വാസ വാക്കുകളെങ്കിലും പറയുവാനോ. അവരെ സംരക്ഷിയ്ക്കുവാനോ ഈ ഇന്ത്യയിലെ മാദ്ധ്യമ ശ്രദ്ധ നേടുന്ന ഒരൊറ്റ ഇടത്‌ ലിബറൽ അർബൻ നക്സലുകളും തയ്യാറായില്ല. പലസ്തീനിലെ ഗാസയിലെ മുസ്ലീങ്ങൾക്ക് വേണ്ടി ബക്കറ്റു പിരിവ് നടത്തുന്ന ഒരു മതേതര കമ്യുണിസ്റ്റ്കാരൻ പോലും സ്വന്തം രാജ്യത്ത് അഭയാർഥികളായി മാറിയ കാശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി ബക്കറ്റെടുത്തില്ല. അഴിമതിപ്പണം ധാരാളം കയ്യിലുള്ള മതേതരവാദിയായ ഒരു കോൺഗ്രസ്സുകാരനും പണ്ഡിറ്റുകൾക്കായി രംഗത്ത് വന്നില്ല. അവരെ സഹായിക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സ്വയംസേവകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാശ്‌മീരി പണ്ഡിറ്റുകളുടെ ടാർപോളിൻ കുടിലുകളിൽ ചെന്ന് അവരോട് മതേതരത്വം പറഞ്ഞാൽ ഒരിയ്ക്കലും അവർക്ക് ദഹിക്കില്ല പ്രിയ വായനക്കാരെ. മതേതര ഇന്ത്യയുടെ ഏകപക്ഷീയമായ കപടമുഖം വളരെ വൃത്തിയായി മനസിലാക്കി തെര്യപ്പെട്ടവരാണ് അവർ.

ഇത് മാത്രമല്ല പിൽക്കാലത്ത് ജെഎൻയു പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയെ വിലകമായി ചിത്രീകരിച്ച് ഇസ്ലാമിക ഭീകരതയെ വെള്ളപൂശുന്ന നരേറ്റിവുകൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ ഇടതു ലിബറൽ അർബൻ നക്സലുകളായ പ്രൊഫസർമാരുടെ നേതൃത്വത്തിൽ നടന്നുവന്നു. കാശ്മീരി ഹിന്ദുക്കൾ ഇതൊക്കെ അർഹിയ്ക്കുന്നു എന്ന് പറയാതെ പറയുന്ന നിരവധി സാഹിത്യ സൃഷ്ടികളിലൂടെ ഇവർ നവ ഇന്ത്യൻ യുവതയുടെ മസ്തിഷ്ക പ്രക്ഷാളനം ചെയ്തു. വാസ്തവങ്ങളെ മറയ്ക്കുവാൻ ശ്രമിച്ചു. പണ്ഡിറ്റുകളെപ്പറ്റി മറന്നു തുടങ്ങിയ കാലഘട്ടങ്ങളിലെല്ലാം തന്നെ അവരെപ്പറ്റി പറഞ്ഞു ഓർമകളും അവർ നേരിട്ട നീതികേടുകളും ജനസമക്ഷം നിലനിറുത്തിയത് സംഘപരിവാർ മാത്രമായിരുന്നു എന്ന ചരിത്ര സത്യം നാം മറക്കരുത്. ഗതികേടിൽ ജീവിക്കുന്ന പണ്ഡിറ്റുകളിൽ പലർക്കും ബിജെപിയോടടക്കം പരിഭവങ്ങളുണ്ട്. അതെല്ലാം അവരുടെ നിവൃത്തികേട്‌ കൊണ്ടാണെന്ന് മനസിലാക്കാനുള്ള ഔന്നിത്യം ബിജെപി നേതൃത്വത്തിനുമുണ്ട്.

തുടരും…

Related Articles

Latest Articles