Tuesday, September 22, 2026

രൺബീർ-ആലിയ വിവാഹം ഇന്ന്, സുരക്ഷാ കാരണങ്ങളാൽ വിവാഹ തീയതി മാറ്റിയതായ വാർത്ത അടിസ്ഥാന രഹിതമെന്ന് ബന്ധുക്കൾ

മുംബൈ: ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും ഇന്ന് വിവാഹിതരാകും. വിവാഹവേദിയായ ചെമ്പൂരിലെ ആർ കെ ബംഗ്ലാവും വധൂ വരന്മാരുടെ വസതികളും വിവാഹഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെ സുരക്ഷാ കാരണങ്ങളാൽ വിവാഹ തീയതി ഈ മാസം 20 ലേക്ക് മാറ്റിയതായി ആലിയയുടെ സഹോദരൻ പറഞ്ഞത് വാർത്തയായിരുന്നു. എന്നാൽ വിവാഹം നിശ്ചയിച്ചതുപോലെ ഏപ്രിൽ പത്തിന് തന്നെ നടക്കുമെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ആലിയയുടെ അമ്മാവൻ റോബിൻ ഭട്ട് ഇന്നലെ അറിയിച്ചിരുന്നു. വിവാഹ തീയതി സംബന്ധിച്ച വിവാദങ്ങൾക്ക് കാരണമറിയില്ലെന്നും, തീരുമാനങ്ങളെടുക്കുന്നത് വധൂ വരന്മാരാണെന്നും അദ്ദേഹം പറഞ്ഞു. വിവാഹ തീയതി സംബന്ധിച്ച വാർത്തകളോട് ഇരു കുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഹൽദി, മെഹന്ദി തുടങ്ങിയ വിവാഹ പൂർവ്വ ചടങ്ങുകൾ ഇന്നലെ തന്നെ തുടങ്ങിയിരുന്നു.

അതേസമയം വിവാഹ തീയതി സംബന്ധിച്ച വ്യത്യസ്തമായ അറിയിപ്പുകൾ മാധ്യമ ശ്രദ്ധയകറ്റാനും, ചടങ്ങുകൾക്ക് കൂടുതൽ സ്വകാര്യത നൽകാനും, പാപ്പരാസികളുടെ ശല്യം ഒഴിവാക്കാനുമാണെന്ന് വിലയിരുത്തപ്പെടുന്നു. ചടങ്ങുകൾ തീർത്തും സ്വകാര്യമായി നടത്താനാണ് രൺബീറിനും ആലിയക്കും താല്പര്യമെന്നാണ് റിപ്പോർട്ടുകൾ. വിവാഹവേദിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനുവാദമില്ലാതെ ആരും അകത്തുകടക്കാതിരിക്കാൻ എല്ലാ ജീവനക്കാർക്കും ചുവന്ന റിസ്റ്റ് ബാൻഡുകൾ നൽകിയിട്ടുണ്ട് . ചടങ്ങിൽ നൂറിൽ താഴെ അതിഥികളായിരിക്കും പങ്കെടുക്കുകയെന്നാണ് റിപ്പോർട്ടുകൾ. സഹപ്രവർത്തകർക്കായി അടുത്തയാഴ്ച്ച നഗരത്തിലെ സ്റ്റാർ ഹോട്ടലിൽ താര ദമ്പതികൾ വിരുന്നൊരുക്കിയിട്ടുമുണ്ട്.

Related Articles

Latest Articles