Sunday, December 28, 2025

ഒമാനില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഈ മാസം കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കും

ഒമാൻ: ഒമാനില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഈ മാസം കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കും. മസ്‌കറ്റിൽ നിന്നുള്ള കൊച്ചി, മുംബൈ ഇന്‍ഡിഗോ വിമാനങ്ങള്‍ 25 മുതല്‍ ദിവസവും സര്‍വീസ് നടത്തും.

കൊച്ചിയില്‍ നിന്നു രാത്രി 11.25ന് പുറപ്പെട്ട് പ്രാദേശിക സമയം പുലര്‍ച്ചെ 1.40ന് മസ്കത്തിലെത്തും. തിരികെ പുലര്‍ച്ചെ 2.40ന് പുറപ്പെട്ട് രാവിലെ 8ന് കൊച്ചിയില്‍.മുംബൈ-മസ്‌കറ്റ്: രാത്രി 9.45 പുറപ്പെട്ട് രാത്രി 10.55ന് മസ്കത്തില്‍. തിരികെ രാത്രി 11.55ന് പുറപ്പെട്ട് പുലര്‍ച്ചെ 4.10ന് മുംബൈയില്‍.സ്പൈസ് ജെറ്റ് സര്‍വീസുകള്‍ 26ന് രാത്രി ആരംഭിക്കും.അഹമ്മദാബാദില്‍ നിന്നു രാത്രി 9.45ന് പുറപ്പെട്ട് രാത്രി 11ന് മസ്കത്തില്‍. തിരികെ രാത്രി 12.10ന് പുറപ്പെട്ട് പുലര്‍ച്ചെ 4.20ന് അഹമ്മദാബാദില്‍.

Related Articles

Latest Articles