Wednesday, January 14, 2026

വിദേശമദ്യ വേട്ട; കണ്ണൂരിൽ രണ്ട് പേരെ പിടികൂടി എക്സൈസ് സംഘം

 

മയ്യിൽ: അനധികൃതമായ അളവിൽ വിദേശ മദ്യവും ബിയറും കൈവശം വച്ചതിന് രണ്ട് പേരെ പിടികൂടി എക്സൈസ് സംഘം. കുടിയാന്മല നടുവിൽ സ്വദേശി കെ.എസ് സാബു (42), സന്തോഷ് എൻ (41) എന്നിവരെയാണ് സംഘം അ‌റസ്റ്റ് ചെയ്തത്.കണ്ണൂർ മയ്യിൽ പാടിക്കുന്നിൽ വച്ച് 21 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം ഓട്ടോറിക്ഷയിൽ കടത്തി കൊണ്ടുവന്ന കുറ്റത്തിന് സാബുവിന്റെയും അനുവദിനീയമായ അളവിൽ കൂടുതൽ ബിയർ കൈവശം വെച്ച കുറ്റത്തിന് സന്തോഷിന്റെയും പേരിൽ അ‌ബ്കാരി നിയമപ്രകാരം കേസെടുത്തു.

അതേസമയം ഓട്ടോയും മദ്യവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം.വിയും സംഘവും മയ്യിൽ – പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിലാണ് ഇവർ പിടിയിലായത്. സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി.വി, വിനീത് പി.ആർ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.

Related Articles

Latest Articles