പാലക്കാട്: പാലക്കാട്ടെ മുൻ ആർഎസ്എസ് ശാരീരിക് ശിക്ഷക് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ഒരാളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും.
ഇക്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ഹോണ്ട ആക്ടിവയും കണ്ടത്തി. കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രതികളിലേക്ക് വേഗമെത്താനാവുമെന്നാണ് അന്വേഷണം സംഘത്തിന്‍റെ പ്രതീക്ഷ.
അന്വേഷണത്തിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പ്രതികൾ പോകുന്ന ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്.

