Thursday, January 1, 2026

സംസ്ഥാനത്ത് 18 ന് വാഹനപണിമുടക്ക്.

തിരുവനന്തപുരം: ജൂണ്‍ 18 ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്. ബസ്, ഓട്ടോ, ലോറി, ടാക്സി വാഹനങ്ങളാണ് പണിമുടക്കുക. ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു

ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് കഴിഞ്ഞ ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നാണു മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.

Related Articles

Latest Articles