തിരുവനന്തപുരം: ഹിന്ദു കോൺക്ലേവിന്റെ രണ്ടാം ദിനമായ ഇന്നലെ രാജ്യം നേരിടുന്ന ആഭ്യന്തര ഭീഷണികൾ എന്ന വിഷയമാണ് ചർച്ചയായത്. കമ്മ്യൂണിസ്റ്റ് ചതിയുടെ ചരിത്രവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി കോൺക്ലേവിലെത്തി. രഞ്ജിത്ത് ജി കാഞ്ഞിരത്തിലാണ് ഹോസ്റ്റ് ചെയ്തത്. ‘ഭാരതം ഞങ്ങളുടെ മാതൃരാജ്യമല്ല എന്ന് പറഞ്ഞയാളായിരുന്നു കമ്മൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറിയെന്നും ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള ഏറ്റവും വലിയ സമാനത ഇവർ രണ്ടു കൂട്ടരും ഇന്ത്യാ വിരുദ്ധർ ആണന്നതാണ് എന്നും എഎസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന കോൺഗ്രസിൻറെ വിദ്യാർത്ഥി സംഘടനയായിരുന്നു എന്ന സത്യവും അതിൻറെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് ജവഹർലാൽനെഹ്റു ആയിരുന്നു എന്നും വചസ്പതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന സമയത്ത് ഇന്ത്യയെ 18 ആയി വിഭജിക്കണമെന്ന് കമ്മ്യൂണിസ്റ്റ്കാർ ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടുവെന്നും ദേശീയതയും കമ്മ്യൂണിസവും തമ്മിൽ കടലും കടലാടിയും പോലെ ഒരു ബന്ധവുമില്ലെന്നും ശ്രീനാരായണ ഗുരുവിനെ സിമന്റ് നാണു എന്നു വിളിച്ചവർ കമ്മ്യൂണിസ്റ്റുകാരാണെന്നും അയ്യങ്കാളിയെയും അവർ തിരസ്ക്കരിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.
തുടർന്ന് രാജ്യം നേരിടുന്ന ആഭ്യന്തര വെല്ലുവിളികൾക്ക് പിന്നിലെ ശക്തികൾ എന്ന വിഷയത്തിൽ പ്രമുഖ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഷെഫാലി വൈദ്യ സംസാരിച്ചു. അർജുൻ മാധവാണ് ഹോസ്റ്റ് ചെയ്തത്. ഔറഗസീബ് കാശി വിശ്വ നാഥ ക്ഷേത്രം തകർത്ത്, ബാക്കി പകുതി തൊടാതെവച്ചത് ഹിന്ദുക്കളെ അങ്ങേയറ്റം അപമാനിക്കാനാണെന്നും പുണ്യസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടാൽ ഒരു ജനതക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന സന്ദേശമാണിതെന്നും ജനസംഖ്യാ ഘടനയിൽ മാറ്റമുണ്ടായാൽ ഭാരതം ഒരു ദിവസം പോലും മതേതര രാഷ്ട്രമായി തുടരില്ലെന്നും വൈദേശിക ആക്രമണത്തിനെതിരെയുള്ള പ്രതിരോധം ഭാരതത്തിന്റെ ഉള്ളിൽ നിന്നുണ്ടായിട്ടുള്ളതാണ് അതുകൊണ്ടുതന്നെ സനാതന ധർമ്മത്തെ നശിപ്പിക്കുക അസംഭവ്യമാണ് എന്നും ഷെഫാലി പറഞ്ഞു.
പിന്നീട് ദൈവത്തിന്റെ സ്വന്തം നാട് എന്ന പദവിയിൽ നിന്നും തീവ്രവാദത്തിന്റെ സ്വർഗ്ഗം എന്ന നിലയിലേക്ക് മാറുന്ന കേരളത്തെക്കുറിച്ച് എഴുത്തുകാരനായ ആർ വി എസ് മണി സംസാരിച്ചു. മാധ്യമപ്രവർത്തകൻ സുരേഷ് കൊച്ചാട്ടിൽ ഹോസ്റ്റ് ചെയ്തു. 26/11 ലെ മുംബൈ ഭീകരാക്രമണം പാക്കിസ്ഥാനും കോൺഗ്രസ്സും കൂടി നടത്തിയ ഫിക്സഡ് മാച്ച് ആയിരുന്നു എന്നും കേരളത്തിന്റെ വടക്കേ അറ്റത്തും കർണ്ണാടക തീരത്തും ജിഹാദിവത്കരണം അതിവേഗം നടക്കുന്നുവെന്നും മലയാളത്തിൽ അനൗൺസ് ചെയ്യുന്ന സിനിമകളിൽ പകുതിയും റിലീസ് ചെയ്യാറില്ല… സിനിമയ്ക്കെന്ന പേരിൽ വിനിയോഗിക്കുന്ന പണം ജിഹാദി ഇക്കോസിസ്റ്റ്ത്തിൻ്റെ കൈകളിലാണ് എത്തിച്ചേരുന്നതെന്നും ഇന്ന് നിങ്ങൾ കണ്ണ് തുറന്നില്ലെങ്കിൽ കേരളം നാളെ മറ്റൊരു കശ്മീരായി മാറാൻ താമസമില്ലെന്നും മണി പറഞ്ഞു.
ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, ഹലാൽ ഇക്കോണമി തുടങ്ങിയ വിഷയങ്ങളിൽ അഡ്വ.കൃഷ്ണരാജ് കാസ പ്രതിനിധി ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. തത്വമയി സീനിയർ സബ് എഡിറ്റർ രാജേഷ് നാഥൻ ആണ് ഹോസ്റ്റ് ചെയ്തത്. വൈകുന്നേരത്തെ സമ്മേളനം മുൻ എം എൽ എ, പി സി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ”രാജ്യ സ്നേഹമില്ലാത്ത ഒരാളുടെയും വോട്ട് വേണ്ട എന്ന് ഞാൻ പറഞ്ഞു”, ”ഈരാറ്റ് പേട്ടയിലെ മുസ്ലിoങ്ങൾ എനിക്കെതിരെ വോട്ട് ചെയ്തു”. ”ശബരിമല വിഷയത്തിലും ലൗ ജിഹാദ് വിഷയത്തിലും പ്രതികരിച്ചതോടെ എന്നെ ജിഹാദികൾ തിരഞ്ഞു പിടിച്ച് തോൽപ്പിച്ചു”. ”കെ റെയിൽ കേരളത്തെ രണ്ടാക്കി വിഭജിക്കും”, തുടങ്ങിയ വിഷയങ്ങളിൽ പി സി ജോർജ് സംസാരിച്ചു. ബിജെപി സംസ്ഥാന വക്താവ് ശ്രീ സന്ദീപ് വാചസ്പതി, വടയാർ സുനിൽ, അഡ്വ കൃഷ്ണരാജ് തുടങ്ങിയവർ സംസാരിച്ചു.
ഹിന്ദു കോൺക്ലേവിന്റെ മൂന്നാം ദിനമായ ഇന്ന് സ്വാഭിമാന ഹിന്ദു എന്ന വിഷയമാണ് ചർച്ച ചെയ്യുക. ഇന്ത്യൻ സ്വാതന്ത്ര്യത്തിലെ ഹിന്ദുത്വത്തിന്റെ പങ്കിനെ കുറിച്ച് അഡ്വ. ശങ്കു ടി ദാസ് സംസാരിക്കും. അർജുൻ മാധവനാണ് ഹോസ്റ്റ് ചെയ്യുന്നത്. ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടാതെ പോയ നായകന്മാരെ കുറിച്ച് അർജുൻ മാധവും ഹരി പ്രസാദും സംസാരിക്കും. ഇന്ത്യയുടെ ശാസ്ത്രീയ വാസ്തുശില്പ പാരമ്പര്യത്തെ കുറിച്ച് ഡോ. എസ് ബാലരാമ കൈമൾ സംസാരിക്കും. സുകന്യ കൃഷ്ണ ഹോസ്റ്റ് ചെയ്യും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉയർച്ച എന്ന വിഷയത്തിൽ ആനന്ദ് രംഗനാഥൻ സംസാരിക്കും. അർജുൻ മാധവൻ ഹോസ്റ്റ് ചെയ്യും.
അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക.

