Thursday, November 12, 2026

നമ്മൾ പാകിസ്ഥാനിലൊന്നുമല്ലല്ലോ? ‘ജയ്ശ്രീറാം വിളിച്ചാലെന്താണ് കുഴപ്പം? : ജഹാംഗീർപുരിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവ്

ദില്ലി: ജയ് ശ്രീറാം വിളിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവ് രംഗത്ത്. ജയ് ശ്രീറാം വിളിച്ചാൽ എന്താണ് കുഴപ്പമെന്ന് ജഹാംഗീർപുരിൽ അറസ്റ്റു ചെയ്യപ്പെട്ട യുവാവ് ചോദിച്ചു. ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടയിൽ നിന്ന് പോലീസ് പിടിച്ചു കൊണ്ടു പോയവരിൽ ഒരാളായ സുരേഷ് സർക്കാർ ആണ് ഈ ചോദ്യം ചോദിക്കുന്നത്.

ചിലരെ ജയ് ശ്രീറാം വിളിച്ചത് പ്രകോപിപ്പിച്ചു എന്നാണ് പറയുന്നതെന്നും, അതിനാൽ തന്റെ കുടുംബത്തിലെ പുരുഷന്മാരായിട്ടുള്ള എല്ലാവരെയും അറസ്റ്റ് ചെയ്തെന്നും യുവാവ് പറയുന്നു. ജയ് ശ്രീറാം വിലക്കാൻ നമ്മൾ പാകിസ്ഥാനിൽ ഒന്നുമല്ലല്ലോ ജീവിക്കുന്നത്? എന്ന് അദ്ദേഹം ചോദിച്ചു. നേരത്തേ, കശ്മീരിൽ മാത്രമാണ് ഹിന്ദു ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് നടക്കുന്നതൊക്കെ ടിവിയിൽ കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോഴത് നേരിട്ട് കാണേണ്ടി വന്നെന്നും സുരേഷ് പറയുന്നു.

അതേസമയം ഘോഷയാത്രയുടെ സംഘാടകരിൽ പ്രധാനിയായിരുന്നു സുരേഷ് സർക്കാർ. എഴുന്നള്ളിച്ചു കൊണ്ടുപോകാനുള്ള രഥം തയ്യാറാക്കിയത് സുരേഷിന്റെ കുടുംബമായിരുന്നു. തുടർന്ന് ക്ഷേത്രത്തിലെ വിഗ്രഹം അക്രമികൾ തകർത്ത് ഛിന്നഭിന്നമാക്കിയെങ്കിലും, കേടുപാടുകൾ തീർത്ത ശേഷം അവരത് പുന:പ്രതിഷ്ഠിക്കുകയായിരുന്നു.

Related Articles

Latest Articles