Monday, December 15, 2025

കശ്മീര്‍ ഭീകരാക്രമണം: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ജമ്മു കശ്മീര്‍ ഗവര്‍ണര്‍; ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ വാദം അസംബന്ധമെന്ന് സത്യപാല്‍ മാലിക്ക്

ജമ്മു കശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ വാദം അസംബന്ധമാണ്.

ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാക്കിസ്ഥാന്‍റെ നിരാശയില്‍ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു. ഭീകാരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

പുല്‍വാമയില്‍ 44 ജവാന്‍മാരുടെ ജീവന്‍ നഷ്ടമാക്കിയ ഭീകരാക്രമണത്തെ പാകിസ്ഥാന്‍ അപലപിച്ചിരുന്നു. അതേസമയം ആക്രമണത്തില്‍ പങ്കില്ലെന്നും അത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാന്‍ വാര്‍ത്താ കുറിപ്പ് ഇറക്കി

Related Articles

Latest Articles