Thursday, April 18, 2024
spot_img

അതിര്‍ത്തിയിലെ ഭീകരാക്രമണം; കേന്ദ്രമന്ത്രിസഭായോഗം തുടങ്ങി; യോഗത്തിന് ശേഷം രാജ് നാഥ് സിംഗും എന്‍ഐഎ സംഘവും കശ്മീരിലെത്തും

ദില്ലി: കശ്മീരിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അടിയന്തിര കേന്ദ്രമന്ത്രിസഭായോഗം തുടങ്ങി.. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിരോധമന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് പങ്കെടുക്കുന്നത്. യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കശ്മീരിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.

അതേസമയം, ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ സംഘത്തിന്‍റെ (എന്‍.ഐ.എ) 12 അംഗ ടീം ഇന്ന് കശ്മീരില്‍ എത്തും. ഫോറന്‍സിക് സന്നാഹത്തോടെ എത്തുന്ന എന്‍ഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്.

2457 ജവാന്‍മാരുമായി പോയ വാഹനവ്യൂഹത്തിന് നേരെ ഇന്നലെ വൈകുന്നേരത്തോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 44 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

Related Articles

Latest Articles